Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ഗസ്സക്ക്​​...

യു.പിയിൽ ഗസ്സക്ക്​​ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുവാവിനെ അറസ്റ്റ്​ ചെയ്​തു

text_fields
bookmark_border
യു.പിയിൽ ഗസ്സക്ക്​​ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുവാവിനെ അറസ്റ്റ്​ ചെയ്​തു
cancel

അഅ്​സംഗഡ്: ഗസ്സയിലെ ഇസ്രയേൽ അതിക്രമത്തിനെതിരെ ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുവാവിനെ ഉത്തർപ്രദേശ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ വെള്ളിയാഴ്ച നമസ്​​കാരശേഷം വീടുകളിലും വാഹനങ്ങളിലും ഫലസ്തീൻ പതാക ഉയർത്തി പിതുണ പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഫേസ്​ബുക്​ പോസ്റ്റിന്‍റെ പേരിലാണ്​ നടപടി. അഅ്​സംഗഡ്​ സ്വദേശിയായ യാസിർ അക്തറി(34)നെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ​

ഫേസ്ബുക് പോസ്റ്റിന്‍റെ പേരിലാണ്​ യാസിറിനെ അറസ്​റ്റ്​ ചെയ്​ത​െതന്ന്​ അഅ്​സംഗഡ് ജില്ല സീനിയർ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിങ്​ സ്​ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വെള്ളിയാഴ്ച പ്രാർത്ഥനക്ക്​ ശേഷം പതാക ഉയർത്തണമെന്നായിരുന്നു പോസ്റ്റ്​. "ഇത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്​ഥലമാണ്​. വിവിധ മുസ്​ലിം വിഭാഗങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്​. പൊതുജനങ്ങളോട്​ ഫേസ്​ബുക്കിലൂടെ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത്​ അക്രമത്തിന് ഹേതുവാകും. യാസിറിന് ഒരു പതാക ഉയർത്തണമെന്നുണ്ടായിരുന്നെങ്കിൽ അത്​ ചെയ്യാം. പക്ഷേ, മറ്റുള്ളവരെ വിളിക്കുന്നത് ശരിയല്ല'' -എസ്​.പി പറഞ്ഞു. ഫേസ്​ബുക്​ പോസ്റ്റിനെ പലരും എതിർത്തതിനാലാണ്​ തങ്ങൾക്ക് നടപടിയെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, തനിക്ക്​ ലഭിച്ച ഫലസ്​തീൻ ഐക്യദാർഢ്യ സന്ദേശം പകർത്തി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുക മാത്രമാണ്​ യാസിർ ചെയ്​തതെന്ന്​ സഹോദരൻ മുഹമ്മദ് ഷദാബ് 'അൽ ജസീറ'യോട് പറഞ്ഞു. 'രണ്ടാമത്തെ പോസ്റ്റിൽ അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരുന്നു. താൻ ഇത്​ ഗസ്സയിലുള്ളവർ ഷെയർ ചെയ്​ത മെസേജ്​ ​പകർത്തി പോസ്റ്റ്​ ചെയ്​തതാണെന്നും ഇന്ത്യക്കാരോടുള്ള ആഹ്വാനമല്ലെന്നും യാസിർ വ്യക്​തമാക്കിയിരുന്നു" -ഷദാബ് പറഞ്ഞു. എവിടെയെങ്കിലും മുസ്‌ലിംകൾ ദുരിതമനുഭവിക്കുന്നുണ്ടെങ്കിൽ അവരെ പിന്തുണയ്ക്കുകയും അനീതിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നത് തെറ്റല്ലെന്ന്​ തന്നെയാണ്​ താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെരുപ്പ്​ കച്ചവടക്കാരനായ യാസിറിനെ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണ്​ കുടുംബം. ''യാസിർ ചെയ്തത് നിയമവിരുദ്ധമല്ല. പക്ഷേ, ഇത്​ ഉത്തർപ്രദേശാണ്​. എല്ലാം രാഷ്​ട്രീയക്കളിയാണ്​" -യാസിറിന്‍റെ അഭിഭാഷകൻ പറഞ്ഞു. തന്‍റെ കക്ഷിക്കെതിരായ ആരോപണങ്ങൾ ഗുരുതരമല്ലെന്നും ജാമ്യത്തിലിറക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഫലസ്തീന്​ ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്​ 21 പേരെ കശ്മീരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinegazaisraelgaza under attackUttar Pradesh
News Summary - UP: Muslim man arrested over FB post in support of Palestine
Next Story