വൃക്ക രോഗത്താൽ മരിച്ച 40കാരന്‍റെ സംസ്കാരത്തിന് ആളില്ല, എല്ലാം ആചാരപ്രകാരം നടത്തി മുസ്‌ലിം യുവാവും സുഹൃത്തുക്കളും; ബന്ധുക്കൾക്ക് മൂന്ന് ദിവസം ഭക്ഷണവും
text_fieldsസഹാറൻപൂർ (ഉത്തർ പ്രദേശ്): വൃക്ക രോഗ ബാധിതനായി മരിച്ച ഹിന്ദു യുവാവിന്‍റെ സംസ്കാരം ആചാരപ്രകാരം നടത്തി ഉത്തർ പ്രദേശിലെ മുസ്‌ലിം യുവാവും സുഹൃത്തുക്കളും. ദയൂബന്ദിലെ കോഹ്‌ല ബസ്തി പ്രദേശത്താണ് സംഭവം.
പ്രദേശത്ത് 20 വർഷമായി വാടകക്ക് താമസിക്കുന്ന അജയ് കുമാർ സൈനി എന്ന 40കാരനാണ് വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. അന്ത്യകർമങ്ങൾ നടത്താൻ അജയ്‌യുടെ കുടുംബത്തിൽ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് കോർപറേഷൻ അംഗത്തിന്‍റെ മകനായ ഗുൽഫാം അൻസാരി തന്‍റെ സുഹൃത്തുക്കളെയും കൂട്ടി സ്ഥലത്തെത്തുകയായിരുന്നു.
ഗുൽഫാം അൻസാരിയും സുഹൃത്തുക്കളും സംസ്കാരത്തിന് ചിത ഒരുക്കുകയും ദയൂബന്ദിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കുകയും ചെയ്തു. അന്ത്യകർമങ്ങൾ ആചാരപ്രകാരം നടത്താന്‍ ഇവർ ബന്ധപ്പെട്ടവരെ ഏർപ്പാടാക്കുകയും ചെയ്തു. ഇവരുടെ ഉപദേശപ്രകാരം സംസ്കാരം നടത്തി.
മാത്രമല്ല, മരണം അറിഞ്ഞെത്തിയ അജയ്‌യുടെ ബന്ധുക്കൾക്ക് ഗുൽഫാം അൻസാരിയും സുഹൃത്തുക്കളും മൂന്നു ദിവസം ഭക്ഷണം ഒരുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

