യു.പിയിൽ ശിവലിംഗത്തിൽ മന്ത്രി കൈകഴുകി; വിവാദം
text_fieldsബരാബങ്കി (യു.പി): ശിവലിംഗത്തിൽ കൈകഴുകുന്ന വിഡിയോ പുറത്തുവന്നതോടെ യു.പി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഭക്ഷ്യ സിവിൽ സപ്ലൈസ് സഹമന്ത്രി സതീഷ് ശർമ ബരാബങ്കിയിലെ ലോധേശ്വർ മഹാദേവ ക്ഷേത്രത്തിൽ ശിവലിംഗത്തിൽ പൂജാരിയുടെ സഹായത്തോടെ കൈ കഴുകുന്ന വിഡിയോയാണ് പുറത്തുവന്നത്.
ആഗസ്റ്റ് 27നാണ് സംഭവം. സനാതന ധർമത്തെ അവഹേളിച്ച മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസും സമാജ്വാദി പാർട്ടിയും ആവശ്യപ്പെട്ടു. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെറ്റായിരുന്നുവെങ്കിൽ പൂജാരി തടയുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

