യു.പിയിൽ മന്ത്രി സതീഷ് മഹാനക്കും കോവിഡ്; മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന പതിനൊന്നാമൻ
text_fields
ലഖ്നോ: ഉത്തർപ്രദേശ് മന്ത്രിസഭയിലെ പതിനൊന്നാമത്തെ അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. വ്യവസായ വികസനത്തിെൻറ ചുമതലയുള്ള മന്ത്രി സതീഷ് മഹാനക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം വസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും സതീഷ് മഹാന ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം പഞ്ചായത്ത് രാജ് മന്ത്രി ഭൂപേന്ദ്രസിങ് ചൗധരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി അതുൽ ഗാർഗ്, ഖാദി, ടെക്സ്റ്റൈല്‍ മന്ത്രിയും ബിജെപി വക്താവുമായ സിദ്ധാർത്ഥ് നാഥ് സിങ് എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു.
സംസ്ഥാനത്തെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായ കമല റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

