പരപുരുഷ ബന്ധമെന്ന് സംശയം; ഭാര്യയുടെ സ്വകാര്യഭാഗം അലുമിനിയം കമ്പി കൊണ്ടു തുന്നിച്ചേര്‍ത്തയാൾ പിടിയിൽ
text_fieldsയുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന്‍റെ സിസിടിവി ദൃശ്യം
ലഖ്നോ: സംശയരോഗത്തെ തുടർന്ന് ഉത്തര്‍പ്രദേശിൽ ഭർത്താവ് യുവതിയുെട ജനനേന്ദ്രിയം അലുമിനിയം കമ്പി ഉപയോഗിച്ച് തുന്നിച്ചേർത്തു. പടിഞ്ഞാറൻ യു.പിയിലെ രാംപുരിൽ ഞായറാഴ്ചയാണ് ദാരുണ സംഭവം.
25കാരനായ രാകേഷ് ആണ് 22കാരിയായ ഭാര്യയോട് ഈ കൊടുംക്രൂരത ചെയ്തത്. യുവതിയുടെ മാതാവിന്‍റെ പരാതിയെ തുടർന്ന് പൊലീസ് രാകേഷിനെ അറസ്റ്റ് ചെയ്തു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തെ തുടർന്നാണ് താൻ ഇപ്രകാരം ചെയ്തതെന്ന് രാകേഷ് കുറ്റസമ്മതം നടത്തിയെന്ന് രാംപുർ പൊലീസ് മേധാവി ഷോഗൺ ഗൗതം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഗ്രാമത്തിലുള്ള മറ്റൊരാളുമായി അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ആരോപിച്ച് ഭർത്താവ് യുവതിയെ നിരന്തരം മർദിച്ചിരുന്നു. താന്‍ വഞ്ചിക്കുന്നില്ലെന്ന് യുവതി കരഞ്ഞു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം മര്‍ദിച്ച് അവശയാക്കിയ ശേഷം സ്വകാര്യഭാഗം കമ്പികൊണ്ട് തുന്നിച്ചേക്കുകയായിരുന്നു. യുവതി അലറിക്കരഞ്ഞതോടെ ഇയാള്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു.
മാരകമായി പരിക്കേറ്റ യുവതി അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന അമ്മയെ വിവരമറിയിച്ചു. അമ്മയും മറ്റൊരു സ്ത്രീയുമെത്തി യുവതിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ സഹായത്തോടെ വേദന സഹിച്ച് യുവതി ആശുപത്രിയിലേക്കു നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് രാകേഷ് പിടിയിലായത്. ഭാര്യ ഗ്രാമത്തിലുള്ള മറ്റൊരാളെ നിരന്തരം കാണാറുണ്ടെന്നും അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. പലതവണ വിലക്കാന്‍ ശ്രമിച്ചു. ഫലമില്ലാതെ വന്നതോടെ ദേഷ്യത്തില്‍ അലുമിനിയം കമ്പി കൊണ്ട് സ്വകാര്യഭാഗം തുന്നിച്ചേര്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

