ലഖ്നോ: ഉത്തർ പ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് മരത്തിൽകെട്ടിയിട്ട് മർദ്ദിച്ച യുവാവ് മരിച്ചു. യു.പിയിലെ ബറെയ്ലി ജില്ലയിലാണ് സംഭവം. 32കാരനായ വാസിദ് ആണ് മരിച്ചത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പ്രദേശത്തെ സർക്കാർ ഒാഫിസിൽനിന്ന് ചില സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സുരക്ഷ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വാസിദിനെ പിടികൂടി മരത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാളുടെ ചിത്രങ്ങൾ പകർത്തുന്നതും നാട്ടുകാർ കളിയാക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.
തുടർന്ന് യുവാവിനെ മർദ്ദിച്ചശേഷം പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ മോഷ്ടിക്കപ്പെട്ടവ തിരികെ ലഭിച്ചതായും വാസിദിനെതിരെ അയൽവാസിയായതിനാൽ കേസെടുക്കേണ്ടെന്നും നാട്ടുകാർ പറഞ്ഞതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
തെന്ന ക്രൂരമായി മർദ്ദിച്ചതായി വാസിദ് പൊലീസിനോട് പറഞ്ഞിരുന്നു. വാസിദിെൻറ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അവശനിലയിൽ പൊലീസ് സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുന്ന വാസിദിെൻറ ചിത്രവും പുറത്തുവന്നിരുന്നു.
സംഭവം ഒത്തുതീർപ്പാക്കി ഒരു മണിക്കൂറിന് ശേഷം വാസിദ് മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുമെന്നും റിപ്പോർട്ട് വന്നശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.