Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൺകുഞ്ഞാണോ എന്നറിയാൻ...

ആൺകുഞ്ഞാണോ എന്നറിയാൻ ഭാര്യയുടെ വയർ കീറി നോക്കി​ അഞ്ചു പെൺകുട്ടികളുടെ പിതാവ്​

text_fields
bookmark_border
ആൺകുഞ്ഞാണോ എന്നറിയാൻ ഭാര്യയുടെ വയർ കീറി നോക്കി​ അഞ്ചു പെൺകുട്ടികളുടെ പിതാവ്​
cancel

ലഖ്​നോ: അഞ്ച്​ പെൺകുട്ടികളെ പ്രസവിച്ച ഭാര്യ ആറാമത്​ ഗർഭം ധരിച്ചത്​ ആൺകുഞ്ഞിനെയാണോ എന്നറിയാൻ വയർകീറി നോക്കി ഭർത്താവ്​. ഉത്തർപ്രദേശ്​ ബുഡോനിലെ നേക്​പൂരിൽ ശനിയാഴ്​ചയായിരുന്നു സംഭവം​. ഏഴ്​ മാസം ഗർഭിണിയായ 35കാരിക്കാണ്​ ദുരനുഭവമുണ്ടായത്​.

ഗുരുതര മുറിവോടെ യുവതിയെ ബറൈലി ആശുപത്രിയിൽ ​പ്രവേശിപ്പിച്ചിരിക്കുകയാണ്​. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പന്നാലാൽ എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സംഭവത്തിന്​ പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

ആൺകുഞ്ഞ്​ പിറക്കണമെന്ന്​ പന്നാലാൽ ആഗ്രഹിച്ചിരുന്നുവെന്നും ഭാര്യയുടെ ഗർഭപാ​ത്രത്തിൽ ആൺകുഞ്ഞാണോ ഉള്ളതെന്നറിയാനാണ്​ അയാൾ വയർ കീറിയ​െതന്ന്​​ യുവതിയുടെ കുടുംബം ആരോപിച്ചു.

Latest Video:

:
Show Full Article
TAGS:pregnant wife baby’s gender UP crime news girl child Utterpradesh 
Next Story