Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രണ്ടുമാസം മുൻപ്...

'രണ്ടുമാസം മുൻപ് വിവാഹം, കുടുംബാംഗങ്ങളെ കൂടെ കൂട്ടി മധുവിധു യാത്ര'; ശുഭം ദ്വിവേദിയെ വെടിവെച്ചത് ഭാര്യക്കൊപ്പമുള്ള കുതിര സവാരിക്കിടെ, മകൻ വെടിയേറ്റതറിയാതെ കുന്നിനപ്പുറത്ത് മാതാപിതാക്കൾ

text_fields
bookmark_border
രണ്ടുമാസം മുൻപ് വിവാഹം, കുടുംബാംഗങ്ങളെ കൂടെ കൂട്ടി മധുവിധു യാത്ര; ശുഭം ദ്വിവേദിയെ വെടിവെച്ചത് ഭാര്യക്കൊപ്പമുള്ള കുതിര സവാരിക്കിടെ, മകൻ വെടിയേറ്റതറിയാതെ കുന്നിനപ്പുറത്ത് മാതാപിതാക്കൾ
cancel

ശ്രീനഗർ(കാൺപൂർ): ഫെബ്രുവരി 12നായിരുന്നു കാൺപൂരിൽ ബിസിനസുകാരനായ ശുഭം ദ്വിവേദിയുടെയും(31) ഐഷാന്യ ദ്വിവേദിയും വിവാഹം.

അച്ഛനും അമ്മയും ഉൾപ്പെടെ 11 പേരടങ്ങുന്ന സംഘമായി ഏപ്രിൽ 17നാണ് കശ്മീരിലെത്തുന്നത്. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന കുടുംബം കശ്മീരിലെ മറ്റുവിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് ഏറ്റവും അവസാനമാണ് പഹൽഗാമിലെ ബൈസരൻ വാലിയിലെത്തുന്നത്. ഇതിനിടെയാണ് ശുഭം ദ്വിവേദി കുടുംബാംഗങ്ങളുടെ മുൻപിൽ വെച്ച് ഭീകരുടെ വെടിയേറ്റ് മരിക്കുന്നത്.

'ഒരു കുന്നിൻ മുകളിൽ, മകനും മരുമകളും മകന്റെ സഹോദരിയും ഒരു കുതിരപ്പുറത്ത് കയറുകയായിരുന്നു. ഞങ്ങളെല്ലാം താഴെയായിരുന്നു. ഇതിനിടെ, പെട്ടെന്ന് ഭീകരർ ശുഭത്തിന്റെ പേര് ചോദിക്കുകയും വെടിവയ്ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മരുമകൾ ഐഷാന്യ കരഞ്ഞുകൊണ്ട് ഫോണിൽ വിളിച്ച് വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. '- മരിച്ച ശുഭത്തിന്റെ പിതാവ് സഞ്ജയ് ദ്വിവേദി പറഞ്ഞു.


പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ​ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.

സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കശ്മീരിലെത്തിയിരുന്നു.

ചൊ​വ്വാ​ഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യാ​ണ് ഉച്ചയോടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. ല​ശ്ക​ർ വി​ഭാ​ഗ​മെന്ന് കരുതപ്പെടുന്ന ദി റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ട് (ടി.​ആ​ർ.​എ​ഫ്) ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു.

കാ​ൽ​ന​ട​യാ​യോ കു​തി​ര​പ്പു​റ​​ത്തോ മാ​ത്രം എ​ത്താ​വു​ന്ന ‘മി​നി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്’ എ​ന്ന് വി​ളി​പ്പേ​രു​ള്ള പു​ൽ​മേ​ടാ​ണ് ബൈ​സാ​ര​ൻവാലി. പൈൻ ഫോറസ്റ്റിനുള്ളിൽ മറഞ്ഞിരുന്ന ഭീകരർ സഞ്ചാരികൾക്കരികിലെത്തി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരർ സ്ഥലത്തുനിന്ന് കടന്നു. ഹെ​ലി​കോ​പ്ട​ർ എ​ത്തി​ച്ച് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയായിരുന്നു. പ​രി​ക്കേ​റ്റ ചി​ല​രെ കു​തി​ര​പ്പു​റ​ത്തു​ക​യ​റ്റി പ്ര​ദേ​ശ​വാ​സി​ക​ൾ താ​ഴെ​യെ​ത്തി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബൈ​സാ​ര​ൻ പു​ൽ​മേ​ടു​ക​ൾ നി​ല​വി​ൽ സൈ​ന്യ​ത്തി​ന്റെ​യും സി.​ആ​ർ‌.​പി‌.​എ​ഫി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ വ​ൻ​തോ​തി​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ ഓ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു. എ​ല്ലാ​യി​ട​ത്തും സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirUP manPahalgam Terror Attack
News Summary - "Was Shot In Head": UP Man, Married In February, Killed In J&K Attack
Next Story