
350ഒാളം സ്ത്രീകളെ വിഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ 35കാരൻ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 350ഒാളം സ്ത്രീകളെ വാട്സ്ആപിലൂടെ വിഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ കാണിച്ച 35കാരൻ അറസ്റ്റിൽ. ബല്ലിയ സ്വദേശിയായ ശിവ് കുമാർ വർമയാണ് യു.പി പൊലീസിെൻറ വിമൺ പവർ ലൈനിെൻറ പിടിയിലായത്.
വിഡിയോ കോളിലൂടെ അശ്ലീലം കാണിക്കുകയും ശേഷം അവ റെക്കോഡ് ചെയ്ത് ക്ലിപ്പുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും സ്ത്രീകളുടെ പരാതിയിൽ പറയുന്നു.
ബി.എ ബിരുദധാരിയാണ് ശിവകുമാർ. ബല്ലിയ ജില്ലയിലെ ഗർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷനറി കട നടത്തുകയാണ് ഇയാൾ. 15ഒാളം ജില്ലകളിലെ 350 ഒാളം സ്ത്രീകളെ വിഡിയോ കോൾ ചെയ്യുകയും അപമാനിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
ഏഴു ഫോണുകളും നിരവധി സിം കാർഡുകളും ഇയാളിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ലഖ്നോവിൽനിന്നാണ് ഇയാൾക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്.
സ്റ്റേഷനറി കടയിലെ ജോലിക്ക് ശേഷം ഇയാൾ റാൻഡമായി നമ്പർ തെരഞ്ഞെടുക്കുകയും ട്രൂകോളറിലൂടെ സ്ത്രീകളുടേതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സ്ത്രീകളുടേതാണെങ്കിൽ ഇയാൾ വിഡിയോ കോൾ ചെയ്യുകയും അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ചെയ്യും -പൊലീസ് പറഞ്ഞു.
'നഗ്നനായ ശേഷമായിരിക്കും ഇയാൾ ഫോൺ വിളിക്കുക. സ്ത്രീകൾ കോളെടുത്ത് നിമിഷങ്ങൾക്കകം ഇയാൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യും. ഫോൺ കട്ട് ചെയ്യുേമ്പാൾ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തും. ഭർത്താവിനും കുടുംബത്തിനും മറ്റും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. അതിനാൽ സ്ത്രീകൾ പരാതി നൽകാൻ തയാറാകാറില്ലെന്നും നമ്പർ മാറ്റുകയാണ് പതിവെന്നും പൊലീസ് പറയുന്നു.