Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിമരുന്ന് വാങ്ങാൻ പണം നൽകിയില്ല; യുവാവ് മുത്തച്ഛനെ കഴുത്തുഞെരിച്ച് കൊന്നു

text_fields
bookmark_border
crime news
cancel

ലഖ്നോ: ലഹരിമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് 70 വയസ്സുള്ള മുത്തച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സഹരൻപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കർഷകനായ പിരുവ എന്നയാളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ സധൗലി ഗ്രാമത്തിലെ വീട്ടിൽ പിരുവയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് റൂറൽ പൊലീസ് സൂപ്രണ്ട് സൂരജ് റായ് പറഞ്ഞു.

'ഞായറാഴ്ച രാത്രി വൃദ്ധന്‍റെ പേരക്കുട്ടി സോനു ലഹരിമരുന്ന് വാങ്ങാൻ പണം ചോദിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതേത്തുടർന്ന് സോനു മുത്തച്ഛനെ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട് - എസ്.പി വ്യക്തമാക്കി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോനു ലഹരിമരുന്നിന് അടിമയാണെന്നും മുത്തച്ഛനിൽ നിന്ന് നിരന്തരം പണം ആവശ്യപ്പെടാറുണ്ടെന്നും വീട്ടുകാർ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP Man Kills Grandfather After He Refused To Buy Him Drugs
Next Story