Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളെ കഴുത്ത് ഞെരിച്ച്...

മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയിലെറിഞ്ഞു; പിതാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ലഖ്നോ: 20കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്. ഉത്തർ പ്രദേശിലെ മഹുവാദി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെതിംപൂർ മതിയ ഗ്രാമത്തിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം പുഴയിലെറിയുകയായിരുന്നു.

കാജൽ എന്ന യുവതിയെ പിതാവ് നൗഷാദ് ആണ് കൊന്നത്. ഛോട്ടി ഗണ്ഡക് പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ യുവതി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തി.

രണ്ടു ദിവസമായി കാജലിനെ കാണാനില്ലായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ നൗഷാദും പങ്കെടുത്തിരുന്നു.

ഗ്രാമത്തിലെ യുവാവുമായി കാജൽ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ രോഷത്തിലാണ് നൗഷാദ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsarrest
News Summary - UP Man Kills 20-Year-Old Daughter Throws Body In River
Next Story