Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ പകർത്തി യുവാവ്; മരിച്ചപ്പോൾ വിവരം കുടുംബത്തെ അറിയിച്ചു

text_fields
bookmark_border
ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ പകർത്തി യുവാവ്; മരിച്ചപ്പോൾ വിവരം കുടുംബത്തെ അറിയിച്ചു
cancel

കാൺപൂർ: ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഭർത്താവ് തടഞ്ഞില്ല, പകരം അത് മൊബൈലിൽ പകർത്തി രസിച്ചു. ആത്മഹത്യ ശ്രമത്തിനിടെ യുവതി മരിച്ചപ്പോൾ ആ വിഡിയോ ഭാര്യ വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം.

നാലുവർഷം മുമ്പാണ് സഞ്ജയും ശോഭിതയും വിവാഹിതരായത്. കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയാണ് ശോഭിത ആത്മഹത്യ ചെയ്തത്. ഒരിക്കൽ പോലും സഞ്ജയ് ശോഭിതയെ തടയാൻ ശ്രമിച്ചില്ല. ഭാര്യ കഴുത്തിൽ കുരുക്കിട്ടപ്പോൾ "വളരെ നല്ലത്. ഇതാണ് നിന്റെ മനസിലിരുപ്പ്. നിന്റെ മനസ് വളരെ വല്ലാതെ ഇടുങ്ങിയതാണ്''-എന്നായിരുന്നു സഞ്ജയുടെ പ്രതികരണം. വിഡിയോയിൽ ഇത് വ്യക്തമായി കേൾക്കാം.

മകൾ ​ആത്മഹത്യ ചെയ്ത വിവരഒ മരുമകൻ തന്നെയാണ് വിളിച്ചറിയിച്ചതെന്ന് ശോഭിതയുടെ പിതാവ് പറഞ്ഞു. ശോഭിതയുടെ കുടുംബം വീട്ടിലെത്തിയപ്പോൾ ബെഡിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയിൽ കൊണ്ടുപോകാതെ സഞ്ജയ് ഗുപ്ത സി.പി.ആർ കൊടുക്കാൻ ശ്രമിക്കുന്നതാണ് കുടുംബം കണ്ടത്.

ആദ്യ തവണ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ താൻ ശോഭിതയെ രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെട്ട് സഞ്ജയ് ഗുപ്ത കുടുംബത്തിന് ആത്മഹത്യ വിഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു. ശോഭിതയെ ഉടൻ പിതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വിഡിയോ ചിത്രീകരിക്കാൻ നിന്ന സമയ​ത്ത് ശോഭിതയെ സഞ്ജയ്ക്ക് രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഭാര്യയുടെ ആത്മഹത്യയിൽ സഞ്ജയ്ക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP Man Films Wife Attempting death, Doesn't Stop Her. She Dies Later
Next Story