ദൈവപ്രീതിക്കായി നാവ് മുറിച്ച് യുവാവ്, ക്ഷേത്രത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് മറ്റൊരാൾ; രണ്ട് സംഭവങ്ങളും യു.പിയിൽ
text_fieldsലഖ്നോ: ദൈവപ്രീതിക്കായി നാവ് മുറിച്ച് യുവാവ്. യു.പിയിലെ ഭാതി ഗ്രാമത്തിലാണ് 22കാരനായ ആത്മ റാം നാവ് മുറിച്ച് ദൈവത്തിനായി സമർപ്പിച്ചത്. ശനിയാഴ്ച ക്ഷേത്രത്തിലെത്തിയ ഇയാൾ നാവ് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
മകന് മാനികപ്രശ്നങ്ങളുണ്ടെന്ന് ആത്മ റാമിെൻറ പിതാവ് പറഞ്ഞു. മറ്റാരുടേയെങ്കിലും നിർബന്ധത്തിന് വഴങ്ങിയാവാം മകൻ നാവ് മുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യു.പിയിലെ കുരാര ഏരിയയിലെ ശിവക്ഷേത്രത്തിലാണ് 49കാരൻ ആത്മഹത്യക്ക് ശ്രമിച്ചത്.
രുക്മണി മിശ്രയാണ് കഴുത്തറത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്ന് പൊലീസ് പറഞ്ഞു. അമിതമായ ഭക്തിയാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് സുപ്രണ്ട് അറിയിച്ചു.

