വാക്കുതർക്കത്തിനിടെ ടാപ്പിന്റെ പിടിയൂരി ഭാര്യയെ തലക്കടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ വാക്കുതർക്കത്തിനിടെ വീട്ടിലെ ടാപ്പിന്റെ പിടി വലിച്ചൂരി ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിെല ഭാഗ്പത് ജില്ലയിലെ വാസിദ്പുർ ഗ്രാമത്തിലാണ് സംഭവം.
നീലം ആണ് മരിച്ചത്. അഞ്ചുവർഷം മുമ്പായിരുന്നു നീലത്തിന്റെയും ധീരജിന്റെയും വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കിനിടെ ധീരജ് ടാപ്പിന്റെ പിടി വലിച്ചൂരി നീലത്തിന്റെ തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ നീലം മരിച്ചു.
നീലത്തിന്റെ കരച്ചിൽ കേട്ടതോടെ സമീപവാസികൾ ദമ്പതികളുടെ വീട്ടിലെത്തി ധീരജിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നീലത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ അറസ്റ്റ് െചയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കിൾ ഓഫിസർ അലോക് സിങ് അറിയിച്ചു.

