ന്യൂഡൽഹി: ബിസിനസുകാരനിൽനിന്ന് 15 ലക്ഷം തട്ടാൻ ശ്രമിച്ച 36കാരൻ അഞ്ചുവർത്തിനുശേഷം പിടിയിൽ. ഉത്തർപ്രദേശിലെ രാംപുരിലാണ് സംഭവം.
15ലക്ഷം രൂപ നൽകിയിലെങ്കിൽ ബിസിനസുകാരനായ പ്രണബ് സേതിെൻറ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപം തകർക്കുമെന്ന് വിഷ്ണു എന്ന യുവാവ് ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിഷ്ണു കടന്നുകളയുകയായിരുന്നു.
തുടർന്ന് 2015ൽ വിഷ്ണുവിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. ശേഷം സെപ്റ്റംബർ നാലിന് രാംപുരിലെ ഗ്രാമത്തിൽവെച്ച് ഇയാൾ പിടിയിലാകുകയായിരുന്നു. രജൗരി െപാലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ഇയാളെ പിടികൂടിയത്.