ലഖ്നോ: ഉത്തര്‍പ്രദേശില്‍ 14കാരിയായ ദലിത് പെണ്‍കുട്ടി ദുരഭിമാന കൊലക്ക് ഇരയായി. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പിതാവും മൂത്ത സഹോദരനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിൽ ചൊവ്വാഴ്ചയാണ് സംഭവം. സിദ്ധൗലി മേഖലയിെല ദുൽഹാപുർ ഗ്രാമത്തിൽ കഴുത്തറുത്ത നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ നിന്ന് തല വേറിട്ട മൃതദേഹം ചാലിൽ കുഴിച്ച് മൂടിയ നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിൽ പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു.
സെപ്റ്റംബര്‍ 24 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ പൊലീസ് വീട്ടുകാരുടെ മൊഴിയെടുക്കുന്നതിനിടെ പിതാവ് താനാണ് കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത മകളെ ഗര്‍ഭിണിയാക്കിയത് ആരെന്ന് അറിയില്ലെന്നും പെൺകുട്ടിയോടെ നിരവധി തവണ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പെൺകുട്ടി ഗർഭിണിയാണെന്നത് നാട്ടുകാർ കൂടി അറിഞ്ഞതോടെ അവളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
പിതാവും മൂത്ത സഹോദരനും ചേർന്നാണ് കൊല നടത്തിയത്. ഇവർക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കൃത്യത്തിന് ശേഷം പെൺകുട്ടിയുടെ സഹോദരൻ ഒളിവിൽ പോയി.
പെണ്‍കുട്ടി തൻെറ ഗര്‍ഭത്തിന് ഉത്തരവാദിയായ ആളെ കുറിച്ചുളള വിവരങ്ങള്‍ കൈമാറിയിരുന്നില്ല. ഇയാളെ കണ്ടെത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.