Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Local Elections Marked By Violence
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി തദ്ദേശ...

യു.പി തദ്ദേശ തെരഞ്ഞെടുപ്പ്​; 17 ജില്ലകളിൽ വ്യാപക അക്രമം -ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border

ലഖ്​നോ: അക്രമങ്ങളിൽ മുങ്ങി ഉത്തർപ്രദേശിലെ​ തദ്ദേശ തെരഞ്ഞെടുപ്പിന്​ സമാപനം. ലാത്തിയും വടിയും തോക്കും ബോംബുമായി ​പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയായിരുന്നു അക്രമം. അടുത്തവർഷം നടക്കുന്ന സംസ്​ഥാന തെരഞ്ഞെടുപ്പിന്​ മുന്നോടിയായി യു.പി ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്​.

തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടുമെന്ന്​ ബി.ജെ.പി അവകാ​ശപ്പെട്ടിരുന്നു. 476 ബ്ലോക്ക്​ പഞ്ചായത്ത്​ പോസ്റ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പ്​ ശനിയാഴ്ച ​ഉച്ചകഴിഞ്ഞ്​ മൂന്നുമണിയോടെ അവസാനിച്ചു.

അതേസമയം, സമാജ്​വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​ ബി.ജെ.പി കള്ളപ്പണം ഒഴുക്കിയും കൃത്രിമത്വം കാട്ടിയുമാണ്​ വിജയം അവകാശപ്പെടുന്നതെന്ന്​ ആരോപിച്ചു.

ഹാമിർപുർ ജില്ലയാണ്​ കനത്ത അക്രമസംഭവങ്ങൾ അരങ്ങേറിയ സ്​ഥലം. ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബി.ജെ.പി പ്രവർത്തകർ വടിയുമായെത്തി വോട്ട്​ ചെയ്യാനെത്തിയവരെ അടിച്ചോടിക്കുകയും വോ​ട്ടെടുപ്പിൽ പ​െങ്കടുക്കുന്നതിൽനിന്ന്​ വിലക്കുകയും ചെയ്​തതായി സമാജ്​വാദി പാർട്ടി നേതാക്കൾ ആരോപിച്ചു. അക്രമത്തിൽ പൊലീസുകാർക്കും മർദനമേറ്റു. വാഹനങ്ങൾ തകർക്കുകയും ചെയ്​തു.

ഹാഥറസിൽ സമാജ്​വാദി പാർട്ടി നേതാവിന്​ വെടിയേറ്റു. പരിക്കേറ്റ അദ്ദേഹം നിലവിൽ ചികിത്സയിലാണ്​.

ചന്ദൗലി ജില്ലയിൽ ബി.ജെ.പിയും സമാജ്​വാദി പാർട്ടിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പരസ്​പരം കല്ലെറിയുകയും മോ​ട്ടോർ സൈക്കിളുകൾ തകർക്കുകയും ചെയ്​തു. പാർട്ടി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ്​ ലാത്തി പ്രയോഗിക്കുകയും ചെയ്​തു.

ഇവയെകൂടാതെ, ഇറ്റാവ, അയോധ്യ, പ്രയാഗ്​രാജ്​, അലിഗഢ്​, പ്രതാപ്​ഗഢ്​​, സോനബദ്ര എന്നീ ജില്ലകളിലും അക്രമസംഭവങ്ങൾ അരങ്ങേറി. അലിഗഢിൽ ബി.ജെ.പി നേതാവ്​ മജിസ്​ട്രേറ്റിനെതിരെ ആക്രോശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. വോട്ടിങ്ങിന്​ മുമ്പുതന്നെ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നത്​ പരാജയപ്പെട്ടതിൽ പൊലീസിനും ഭരണകൂടത്തി​നുമെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്​.

വോട്ടിങ്ങിനിടെയുണ്ടായ അതിക്രമത്തിന്‍റെ നിരവധി വിഡിയോകൾ സമാജ്​വാദി പാർട്ടി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കു​വെച്ചു. മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരെയടക്കം ബി.ജെ.പി പ്രവർത്തകർ മർദിച്ചതായ വാർത്തകൾ പുറത്തുവന്നിരുന്നു.

'ഇവർ കല്ലുകളും കട്ടകളും എറിഞ്ഞു. എന്നെ മർദിക്കുക പോലും ചെയ്​തു. അവരുടെ കൈവശം ബോംബുകളുമുണ്ടായിരുന്നു. അവർ ബി.ജെ.പി പ്രവർത്തകരായിരുന്നു' -മുതിർന്ന പൊലീസുകാരൻ പറയുന്നു. ഉന്നാവിൽ ഒരു മാധ്യമപ്രവർത്തകന്​ നേരെയും ആക്രമണമുണ്ടായി. ഐ.എ.എസ്​ ഉദ്യോഗസ്​ഥന്‍റെ നേതൃത്വത്തിലായിരുന്നു മർദനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyBJPUP local body polls
News Summary - UP Local Elections Marked By Violence
Next Story