യു.പി രാജ്യത്തെ ഏറ്റവും വികസിക്കുന്ന സംസ്ഥാനം, സുരക്ഷയിൽ ഒന്നാമത് -യോഗി
text_fieldsഗൊരഖ്പൂർ: രാജ്യത്തെ ഏറ്റവും വളരുന്ന സാമ്പത്തിക വ്യവസ്ഥയുള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് പൊതുപരിപാടിയിൽ സംസാരിക്കവേയാണ് യോഗിയുടെ അഭിപ്രായ പ്രകടനം.
''ഉത്തർ പ്രദേശ് മാറുകയാണ്. രാജ്യത്തെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ ആയിക്കഴിഞ്ഞു. കേന്ദ്രത്തിന്‍റെ 44 പദ്ധതികൾ നടപ്പാക്കുന്നതിൽ യു.പി രാജ്യത്ത് ഒന്നാമതാണ്. കൂടാതെ നിക്ഷേപക അവസരങ്ങളും ഉണ്ട്.
ഇേപ്പാൾ സുരക്ഷ മേഖലയിൽ യു.പി രാജ്യത്ത് ഒന്നാമതാണ്. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 30,000 വനിത പൊലീസുകാരെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്കായി നിയമിച്ചു.
മുമ്പ് വൈദ്യുതി തടസ്സെപ്പടുമായിരുന്നു. പാവങ്ങൾക്ക് റേഷൻ കിട്ടിയിരുന്നില്ല. സ്ത്രീകൾ സുരക്ഷിതരായിരുന്നില്ല. ഇപ്പോൾ എല്ലാം മാറി. മോദിയുടെ നേതൃത്വത്തിൽ ഗൊരഖ്പൂർ വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യസ്ഥാപനങ്ങളുടെയും കേന്ദ്രമാകുകയാണ്'' - യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

