Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വീണ്ടും...

യു.പിയിൽ വീണ്ടും പെൺകുഞ്ഞിനോട്​ ക്രൂരത; രഹസ്യ ഭാഗത്ത്​ തടിച്ചീള്​ കുത്തിയിറക്കിയ നിലയിൽ

text_fields
bookmark_border
യു.പിയിൽ വീണ്ടും പെൺകുഞ്ഞിനോട്​ ക്രൂരത; രഹസ്യ ഭാഗത്ത്​ തടിച്ചീള്​ കുത്തിയിറക്കിയ നിലയിൽ
cancel

യു.പിയിൽ 11 വയസ്സുള്ള പെൺകുഞ്ഞിനോട്​ കൊടും ക്രൂരത. കുട്ടിയുടെ രഹസ്യ ഭാഗത്ത്​ തടിച്ചീള്​ കുത്തിയിറക്കിയ നിലയിൽ കണ്ടെത്തി. 11 വയസുകാരിയെ പരിക്കുകളോടെ നഗരത്തിലെ കന്റോൺമെന്റ് ബോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ പീഡനത്തിന്റെ പാടുകൾക്കു പുറമേ, സ്വകാര്യഭാഗങ്ങളിൽ നിന്ന് മരക്കഷ്ണങ്ങളും ഡോക്ടർമാർ കണ്ടെത്തി.

പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച യുവതി, പ്രായപൂർത്തിയാകാത്ത കുട്ടിയെ താൻ ദത്തെടുത്തതാണെന്ന്​ അവകാശപ്പെട്ടു. എന്നാൽ, പെൺകുട്ടിയുടെ പരിക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്​. സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റു എന്നാണ്​ യുവതി പറയുന്നത്​. വളരെ ആഴത്തിലുള്ള മുറിവുകളാണ്​ പെൺകുട്ടിയുടെ ശരിരത്തിൽ മുഴുവൻ. ഗൈനക്കോളജിസ്റ്റിന്‍റെ വിശദ പരിശോധനയിലാണ്​ രഹസ്യഭാഗങ്ങളിൽ മാരക മുറിവുകൾ കണ്ടെത്തിയത്​. മരക്കഷണങ്ങളും കണ്ടെത്തി.

നഗരത്തിലെ ധുമൻഗഞ്ച് ഏരിയയിലെ ഒരു അപ്പാർട്ട്‌മെന്റിലെ താമസക്കാരിയാണ് പ്രതിയായ യുവതി. ഭർത്താവ് ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപകനാണ്. കാൺപൂരിലെ ഒരു ഷെൽട്ടർ ഹോമിൽ നിന്നാണ് താൻ പെൺകുട്ടിയെ ദത്തെടുത്തതെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ അമ്മ മരിച്ചുപോയെന്നും പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്ന് ഇവർ വീട്ടിലേക്ക് കൊണ്ടുപോയതായി പെൺകുട്ടി പറഞ്ഞു. താൻ പതിവായി പട്ടിണി കിടക്കുകയാണെന്നും മാസത്തിൽ 14 ദിവസത്തിലധികം ഭക്ഷണം നൽകിയില്ലെന്നും കുട്ടി വെളിപ്പെടുത്തിയതായി ഡോക്ടർ പറഞ്ഞു. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസ്​ എടുക്കുമെന്ന്​ ധുമൻ ഗഞ്ച്​ പൊലീസ്​ അറിയിച്ചു. പെൺകുട്ടിയെ വേലക്കുകൊണ്ടുപോയ യുവതിയും ഭർത്താവും തന്നെയാകും പ്രതികൾ എന്ന നിഗമനത്തിലാണ്​ പൊലീസ്​.

Show Full Article
TAGS:UP horror Minor tortured wood pieces found in her private parts 
News Summary - UP horror: Minor tortured, wood pieces found in her private parts
Next Story