Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാടിന് ഉത്തർപ്രദേശിന്റെ 10 കോടി രൂപ സഹായം; യു.പി കേരളത്തിനൊപ്പമെന്ന് യോഗി

text_fields
bookmark_border
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
വയനാടിന് ഉത്തർപ്രദേശിന്റെ 10 കോടി രൂപ സഹായം; യു.പി കേരളത്തിനൊപ്പമെന്ന് യോഗി
cancel

ലഖ്‌നോ: ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം നേരിട്ട വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പിൽ വ്യക്തമാക്കി. ജൂലൈ 30നാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായത്.

നേരത്തെ, മധ്യപ്രദേശ് സർക്കാർ 20 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന ത്രിപുരക്കും സമാന തുക നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ നാളുകളിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിലെയും ത്രിപുരയിലും ജനങ്ങൾക്കൊപ്പമാണെന്നു മോഹൻ യാദവ് സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിസന്ധിയിൽ നിന്ന് ഇരുസംസ്ഥാനങ്ങളും അതിവേഗം കരകയറാൻ താൻ ഭഗവാൻ കൃഷ്ണനോടു പ്രാർഥിക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Govt sanctions Rs 10 cr towards rehabilitation work in Kerala's Wayanad
Next Story