Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുപിയിലെ...

യുപിയിലെ തൊഴിലാളികൾക്ക്​ മതകേന്ദ്രങ്ങളിലേക്ക്​ സൗജന്യ തീർഥാടനം; പദ്ധതിയുമായി യോഗി സർക്കാർ

text_fields
bookmark_border
യുപിയിലെ തൊഴിലാളികൾക്ക്​ മതകേന്ദ്രങ്ങളിലേക്ക്​ സൗജന്യ തീർഥാടനം; പദ്ധതിയുമായി യോഗി സർക്കാർ
cancel

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിവിധ സംരംഭങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക് തീർഥാടനം നടത്താൻ ധനസഹായം നൽകുന്നതിനുള്ള പദ്ധതിയുമായി യോഗി സർക്കാർ. സംസ്ഥാനത്തെ 20000 ലധികം വരുന്ന ഫാക്​ടറികളിലും വർക്ക്​ ഷോപ്പുകളിലും 6.5 ലക്ഷം വാണിജ്യ സ്ഥാപനങ്ങളിലും തൊഴിൽ ചെയ്യുന്ന 1.5 കോടി തൊഴിലാളികൾക്ക്​ സൗജന്യ തീർഥാടന​ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന്​​ സർക്കാർ പറയുന്നു​. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതി​െൻറ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍.

സ്വാമി വിവേകാനന്ദ​െൻറ പേരിലായിരിക്കും പദ്ധതിയെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും യുപി ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. തൊഴിലാളികളുടെ മാനസികമായ ആനന്ദം കണ്ടെത്താനും രാജ്യത്തി​െൻറ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം അറിയാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും അധികൃതര്‍ വ്യക്​തമാക്കി. ആര്‍എസ്എസ് ആചാര്യനും ഭാരതീയ മസ്​ദൂർ സംഘ്​ സ്ഥാപകനുമായ ദത്തോപാന്ത് ഠേംഹ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത്​ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കുന്നതിനുള്ള യോഗി സർക്കാരി​െൻറ ത്രീമുഖ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിതെന്നും ലേബർ വെൽഫെയർ ബോർഡ് അറിയിച്ചു. ​ സര്‍ക്കാര്‍ ചെലവില്‍ തൊഴിലാളികള്‍ക്ക് സൗജന്യ താമസവും യാത്രയും ഒരുക്കും. തൊഴിലാളികളുടെ മക്കള്‍ക്ക് കായികവും വിനോദവും ഒരുക്കുന്നതിനും പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതികളാണ്​ മറ്റുള്ളവയെന്നും അവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttar PradeshYogi Adityanath
News Summary - UP govt mulling scheme to fund labourers' pilgrimage
Next Story