Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Girls Body Found Buried In Pit Days After She Disappeared
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ദിവസങ്ങൾക്ക്​...

യു.പിയിൽ ദിവസങ്ങൾക്ക്​ മുമ്പ്​ കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

text_fields
bookmark_border

ബുലന്ദേശ്വർ: ഉത്തർപ്രദേശിൽ ആറുദിവസം മുമ്പ്​ കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ. ​മറ്റൊരു വീടിന്​ സമീപത്തുനിന്നാണ്​ മൃതദേഹം കിട്ടിയത്​. യു.പിയിലെ ബുലന്ദേശ്വറിലാണ്​ സംഭവം.

പിതാവും മകനും മാത്രം താമസിക്കുന്ന വീടിന്​ സമീപത്തുനിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. പിതാവിനെ ​െപാലീസ്​ കസ്റ്റഡിയിലെടുത്തു. 22 കാരനായ മകൻ ഹരേന്ദ്ര സംഭവ സ്​ഥലത്തുനിന്ന്​ ഓടിരക്ഷപ്പെട്ടിരുന്നു. മുഖ്യപ്രതി ഇയാളാണെന്നാണ്​ പൊലീസ്​ നിഗമനം.

ഫെബ്രുവരി 25ന്​ വീട്ടുകാ​ർക്കൊപ്പം വയലിൽ പണിയെടുക്കുന്നതിനിടെ ദാഹിച്ചപ്പോൾ വീട്ടിൽ വെള്ളമെടുക്കാൻ പോയതായിരുന്നു. തുടർന്ന്​ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. ഫെ​ബ്രുവരി 28നാണ് ​കുടുംബം പൊലീസിൽ പരാതി നൽകുന്നത്​. മൃതദേഹം കണ്ടെടുത്ത വീടിന്​ നൂറുമീറ്റർ അകലെയാണ്​ പെൺകുട്ടിയുടെ മാതാവും രണ്ടു സഹോദരിമാരും പണി​െയടുത്തിരുന്നത്​.

'അവൾ വീട്ടിലേക്ക്​​ വെള്ളം കുടിക്കാൻ പോയി. പിന്നീട്​ തിരിച്ചുവന്നില്ല. അവളുടെ സഹോദരിമാർ അന്വേഷിച്ച്​ പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളം കുടിച്ചശേഷം തിരികെ വയലിലെത്തി പണി തുടർന്നുവെന്നാണ്​ കരുതിയത്​. എന്നാൽ വീട്ടിലും വയലിലും പെൺകുട്ടിയെ കാണാതായതോടെ തിരച്ചിൽ തുടരുകയായിരുന്നു' -ബുലന്ദേശ്വർ പൊലീസ്​ മേധാവി സ​േന്താഷ്​ കുമാർ സിങ്​ പറഞ്ഞു.

പെൺകുട്ടിയെ തിരയുന്നതിനിടെ ഇതേ സ്​ഥലത്ത്​ മദ്യലഹരിയിലായിരുന്ന ഒരാളെ കണ്ടിരുന്നു. എന്നാൽ പെൺകുട്ടിയെ അവിടെനിന്ന്​ കണ്ടെത്താൻ കഴിഞ്ഞില്ല. ഫെബ്രുവരി 28ന്​ പരാതി നൽകുന്നതിന്​ മുമ്പ്​ രണ്ടുമൂന്നുദിവസം കുട്ടിക്കായി കുടുംബം തിരച്ചിൽ നടത്തിയതായും പൊലീസ്​ പറഞ്ഞു.

പിന്നീട്​, പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പ്രതികളുടെ വീടിന്​ സമീപം മണ്ണിളകിയത്​ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ​ മണ്ണുമാറ്റി നോക്കിയപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസ്​ വയലിലും വീട്ടിലുമെല്ലാം പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയെ കാണാതായി രണ്ടു ദിവസത്തിനുശേഷം പൊലീസിൽ പരാതി നൽകിയതിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്​.

കൊലപാതകമാണെന്ന്​ വ്യക്തമായതായി പൊലീസ്​ പറഞ്ഞു. പെൺകുട്ടി ബലാത്സംഗത്തിന്​ വിധേയയായിട്ടുണ്ടോയെന്ന്​ പോസ്റ്റ്​മോർട്ടത്തിന്​ ശേഷമേ വ്യക്തമാകൂ. മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനക്ക്​ അയച്ചതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്​ട്രേറ്റ്​​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child DeathUP Murder
News Summary - UP Girls Body Found Buried In Pit Days After She Disappeared
Next Story