Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ 11 കാരി...

യു.പിയിൽ 11 കാരി ​കൊല്ലപ്പെട്ട നിലയിൽ; ബലാത്സംഗത്തിന്​ ഇരയായതായി സംശയം, ആറുപേർ കസ്​റ്റഡിയിൽ

text_fields
bookmark_border
UP Girl, 11, Found Dead, Rape Suspected: Cops
cancel

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ 11കാരിയെ ​കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂർച്ചയുള്ള ആയുധംകൊണ്ടുള്ള മുറിവേറ്റാണ്​ കുട്ടി മരിച്ചത്​. കുട്ടിയെ കൊലയാളികൾ ബലാത്സംഗത്തിന്​ ഇരയാക്കിയതായും പൊലീസ്​ സംശയിക്കുന്നു. സംഭവത്തിൽ പ്രദേശവാസികളായ ആറുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.ആറാം ക്ലാസ് വിദ്യാർഥിനിയാണ്​ പെൺകുട്ടി. ശനിയാഴ്ച രാവിലെ എ​േട്ടാടെ വിളകൾ പരിപാലിക്കുന്നതിന്​ സൈക്കിളിൽ കുടുംബത്തി​െൻറ ഉടമസ്​ഥതയിലുള്ള പാടത്തേക്ക് പോയതാണ്​ കുട്ടിയെന്ന്​​ സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിങ്​ സജവാൻ പറഞ്ഞു. വൈകുന്നേരം വീട്ടിൽ നിന്ന് 800 മീറ്റർ അകലെ സൈക്കിളും വസ്ത്രവും കണ്ടെത്തുകയായിരുന്നു.


ബലാത്സംഗത്തിന് ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. കസ്​റ്റഡിയിലുള്ള ആറുപേരെ പോലീസ് ചോദ്യംചെയ്​ത്​ വരികയാണ്​. അച്ഛൻ ഇല്ലാത്തതിനാൽ വിളകൾ പരിപാലിക്കാൻ കുട്ടി വയലുകളിൽ പോകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം ചെളിക്കുണ്ടിൽ തള്ളിയിരുന്നതിനാൽ തെളിവുകൾ നഷ്​ടപ്പെടാൻ സാധ്യതയുണ്ടെന്ന്​ പൊലീസ്​ പറയുന്നു.


കുട്ടിയുടെ പരിചയക്കാരാകും കുറ്റവാളികളെന്നും കുറ്റകൃത്യം മറച്ചുവെക്കാനായി ബലാത്സംഗത്തിന് ശേഷം കൊലശപ്പടുത്തിയതാണെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) രാജ്​കുമാർ അഗർവാൾ പറഞ്ഞു. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്​തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape casUP
Next Story