Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.​പി...

യു.​പി കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കൊ​ല: ഭ​യാ​ന​കം; നി​ർ​ഭ​യ​ക്ക്​ സ​മാ​ന​മെ​ന്നും കോ​ൺ​ഗ്ര​സ്​

text_fields
bookmark_border
യു.​പി കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കൊ​ല: ഭ​യാ​ന​കം; നി​ർ​ഭ​യ​ക്ക്​ സ​മാ​ന​മെ​ന്നും  കോ​ൺ​ഗ്ര​സ്​
cancel

ന്യൂ​ഡ​ൽ​ഹി: സം​ഭ​വം ഭ​യാ​ന​ക​മെ​ന്നും ല​ജ്ജാ​ക​ര​മെ​ന്നും പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ ബി.​െ​ജ.​പി സ​ർ​ക്കാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു. 2012ൽ ​ന​ട​ന്ന നി​ർ​ഭ​യ സം​ഭ​വ​ത്തോ​ടാ​ണ് കോ​ൺ​ഗ്ര​സ് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. എ​ത്ര നി​ർ​ഭ​യ​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ലാ​ണ്​ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ സ​ർ​ക്കാ​ർ ഉ​ണ​രു​ക​യെ​ന്ന്​ പാ​ർ​ട്ടി വ​ക്താ​വ്​ ര​ൺ​ദീ​പ്​ സി​ങ്​ സു​ർ​ജേ​വാ​ല ചോ​ദി​ച്ചു. സ്​​ത്രീ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളി​ൽ യു.​പി ഭ​ര​ണ​കൂ​ട​ത്തി​ന്​ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു.

ഹാ​ഥ​റ​സ്​​ വി​ഷ​യ​ത്തി​ൽ നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ശ​ബ്​​ദം കേ​ൾ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. പ​ക​രം ഇ​ര​യു​ടെ നി​ല​വി​ളി​യെ അ​ടി​ച്ച​മ​ർ​ത്തി ഉ​ദ്യോ​ഗ​സ്​​ഥ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. അ​തു​പോ​ലെ ബ​ദാ​യൂ​നി​ലും ആ​വ​ർ​ത്തി​ച്ചു. പ​രാ​തി കേ​ൾ​ക്കു​ക​യോ സം​ഭ​വം ന​ട​ന്ന സ്​​ഥ​ലം പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​കു​ക​യോ പോ​ലും പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ത​യാ​റാ​യി​ല്ല - മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ചേ​ർ​ത്തു​വെ​ച്ചു​കൊ​ണ്ട്​ പ്രി​യ​ങ്ക ട്വീ​റ്റ്​ ചെ​യ്​​തു. അ​ധി​കാ​ര​ത്തി​ലി​രി​ക്കെ സ്​​ത്രീ​സു​ര​ക്ഷ​യി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​വ​ർ സ്വ​യം മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും സ​മാ​ജ്​ വാ​ദി പാ​ർ​ട്ടി ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGang rapeUP Murder
News Summary - UP gang-rape: Terrorism; It's the same with fear Congress
Next Story