Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമഭക്തർക്ക് നേരെ...

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

text_fields
bookmark_border
രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
cancel

രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അയോധ്യ മാതൃകയിൽ 'കർസേവ' നടത്തുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ ഇപ്പോൾ ബജ്‌റംഗ് ബലിയുടെ വടിവാളുമായി കറങ്ങുകയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, ഈ പരിവാർവാദികളിൽ ഭൂരിഭാഗവും അയോധ്യയിൽ രാമഭക്തർക്കൊപ്പം 'കർസേവ' അർപ്പിക്കുന്നത് കാണാം. ഇത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര വിജയത്തിന്റെ പ്രതീകമാണ്. അംബേദ്കർ നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു.

മുൻ സർക്കാരുകളുടെ കാലത്ത് പിസ്റ്റളുമായി കറങ്ങിനടന്ന ആളുകൾ ഇപ്പോൾ ഹനുമാന്റെ ഗദയുമായി നടക്കുകയാണെന്നും യോഗി പരിഹസിച്ചു. ബി.എസ്.പിയെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. ആനയുടെ സമനില നഷ്ടപ്പെട്ടിരിക്കുകയാണെന്ന് യോഗി പറഞ്ഞു. പാവപ്പെട്ടവർക്കുള്ള റേഷൻ മുൻ സർക്കാരുകൾ തട്ടിയെടുത്തു.

ദരിദ്രർക്ക് റേഷൻ നിഷേധിച്ചവർക്കായി ഞങ്ങളുടെ ബുൾഡോസറുകൾ തയ്യാറാണെന്നും യോഗി പറഞ്ഞു. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യയെ അനുസ്മരിച്ച് യോഗി പറഞ്ഞു: "1960ൽ ലോഹ്യ രാമായണ മേള ആരംഭിച്ചു. ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് സ്വത്തിൽ നിന്നും സന്തതികളിൽ നിന്നും അകന്നു നിൽക്കണമെന്ന് ലോഹ്യ പറഞ്ഞു. എന്നാൽ സോഷ്യലിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്നവരുടെ മുദ്രാവാക്യം 'സബ്കാ സാത്ത്, സൈഫായി പരിവാർ കാ' എന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP ElectionsYogi Adityanath
News Summary - UP elections: Those who ordered firing on Ram bhakts will do kar seva after polls, says CM Yogi Adityanath
Next Story