Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shiv Sena
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി തെരഞ്ഞെടുപ്പ്​;...

യു.പി തെരഞ്ഞെടുപ്പ്​; 403 സീറ്റുകളിലും മത്സരിക്കുമെന്ന്​ ശിവസേന

text_fields
bookmark_border

മുംബൈ: ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന്​ ശിവസേന. നിലവിൽ ഒര​ു പാർട്ടിയുമായും ശിവസേനക്ക്​ സഖ്യമില്ല. എന്നാൽ, സഖ്യ സാധ്യത തള്ളികളയാനും ശിവസേന തയാറായില്ല.

തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ശിവസേന നേതാക്കൾ ലഖ്​നോവിൽ യോഗം ചേർന്നിരുന്നു. ഇതിൽ സംസ്​ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ്​ തീരുമാനം.

സംസ്​ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ സംസ്​ഥാനത്ത്​ കാട്ടുഭരണമാണ്​ നടക്കുന്നതെന്നുമായിരുന്നു യു.പി ശിവസേന തലവൻ താക്കുർ അനിൽ സിങ്ങിന്‍റെ പ്രതികരണം.

വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ്​ മഹാമാരി പ്രതിസന്ധി, കർഷക പ്രക്ഷോഭം തുടങ്ങിയവ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ്​ ശിവസേനയുടെ തീരുമാനം.

2017​െല നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 312എണ്ണം നേടി ബി.ജെ.പി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ്​ സർക്കാർ അധികാരത്തിലേറുകയായിരുന്നു. 2022ന്‍റെ തുടക്കത്തിൽ യു.പി നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുമെന്നാണ്​ കണക്കുകൂട്ടൽ. 2024ലെ ലോക്​സഭ തെ​രഞ്ഞെടുപ്പിന്‍റെ ഗതി യു.പി തെരഞ്ഞെടുപ്പിലുടെ അറിയാനാകുമെന്നാണ്​ നിരീക്ഷകരുടെ വിലയിരുത്തൽ.

ബി.ജെ.പി, എസ്​.പി, ബി.എസ്​.പി, കോൺഗ്രസ്​ തുടങ്ങിയ പ്രധാന പാർട്ടികൾ യു.പി തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾക്ക്​ തുടക്കമിട്ടിട്ടുണ്ട്​. തങ്ങളുടെ ഭരണകാലത്ത്​ യു.പിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്താൻ എസ്​.പി, ബി.എസ്​.പി, കോൺഗ്രസ്​ നേതൃത്വത്തെ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ വെല്ലുവിളിച്ചിരുന്നു. നാലുവർഷം യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ പ്രതിപക്ഷ പാർട്ടികൾ സംസ്​ഥാനത്ത്​ നടത്തിയില്ലെന്നായിരുന്നു നഡ്ഡയുടെ വാദം.

അതേസമയം, കോവിഡ്​ മഹാമാരി, അഞ്​ജാത രോഗം തുടങ്ങിയ സമയങ്ങളിൽ സംസ്​ഥാന സർക്കാർ കനത്ത പരാജയമാണെന്നാണ്​ പ്രതിപക്ഷത്തിന്‍റെ ആരോപണം.

കോൺഗ്രസിന്‍റെ സ്​ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ​കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി യു.പിയിൽ തമ്പടിച്ചിട്ടുണ്ട്​. അഴിമതി, കുറ്റകൃത്യങ്ങൾ, സ്​ത്രീകൾക്കെതിരായ അതിക്രമം, കോവിഡ്​ പ്രതിസന്ധി, തൊഴിലില്ലായ്​മ, ആരോഗ്യമേഖലയുടെ പരാജയം എന്നിവ ഉയർത്തിക്കാട്ടിയാകും കോൺഗ്രസ്​ തെരഞ്ഞെടുപ്പിനെ നേരിടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senaUP election 2022BJP
News Summary - UP Election 2022 Shiv Sena to contest for all 403 seats
Next Story