Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു; സംഭവം പട്ടാപ്പകൽ വീട്ടിനുമുന്നിൽ

text_fields
bookmark_border
യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു; സംഭവം പട്ടാപ്പകൽ വീട്ടിനുമുന്നിൽ
cancel

മുറാദാബാദ്: ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ ബി.ജെ.പി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാൾക്കു​നേരെ തുടരെ വെടിയുതിർക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

വ്യാഴാഴ്ച വൈകീട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് അറിയിച്ചു.

34 കാരനായ അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ഇദ്ദേഹത്തെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ട് പൊലീസ് സ്ഥലത്തെത്തി. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമിത് ചൗധരി, അനികേത് എന്നിവർക്കെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്.എസ്.പി ഹേംരാജ് മീണ പറഞ്ഞു. സജീവ ബി.ജെ.പി നേതാവായ അനൂജ് ചൗധരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭാലിയിലെ അസ്മോലി ബ്ലോക്കിൽനിന്ന് മത്സരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Crime: BJP Leader Shot Dead Outside House In Moradabad; Shocking CCTV Footage Surfaces
Next Story