ഇരിപ്പിടം വിട്ടുകൊടുത്തില്ല; യു.പിയിൽ 14കാരൻ സഹപാഠിയെ വെടിവെച്ച് കൊന്നു
text_fieldsലഖ്‌നോ: ക്ലാസ് മുറിയിലെ ഇരിപ്പിടം വിട്ടുകൊടുക്കാത്തതിന്‍റെ പേരിൽ ഉത്തർപ്രദേശിൽ 14കാരനായ പത്താംക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ വെടിവെച്ചു കൊന്നു. യു.പിയിലെ ബുലന്ദ്ശഹര്‍ ജില്ലയിൽ വ്യാഴാഴ്ച രാവിലെയായായിരുന്നു സംഭവം.
ബുധനാഴ്ചയാണ് ഇരിപ്പിടം സംബന്ധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തത്. ഇതിലൊരു വിദ്യാർഥി വ്യാഴാഴ്ച രാവിലെ ൈസനികനായ അമ്മാവന്‍റെ ലൈസന്‍സുളള തോക്കുമായി ക്ലാസിലെത്തി ഇരിപ്പിടം വിട്ടുതരാതിരുന്ന സഹപാഠിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നുതവണയാണ് വെടിവെച്ചത്. തലയിലും നെഞ്ചിലും വയറിലും വെടിയേറ്റ സഹപാഠി തല്‍ക്ഷണം മരിച്ചു.
ആദ്യ രണ്ടുപിരീഡ് കഴിഞ്ഞതിന് ശേഷം 11 മണിയോടെയാണ് സംഭവം. വെടിയുതിര്‍ത്ത വിദ്യാര്‍ഥി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധ്യാപകര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെടിയുതിർന്ന ശേഷം ഒന്നാം നിലയിൽ താഴെയെത്തിയ വിദ്യാർഥി തന്നെ പിടികൂടാൻ വരുന്നവരെ ഭയപ്പെടുത്തുന്നതിനായി ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. ഈ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് ഒരു നാടൻ തോക്ക് കൂടി കണ്ടെത്തിയെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.
'അവധിക്ക് നാട്ടിലെത്തിയ സൈനികനായ അമ്മാവന്‍റെ തോക്കുമായാണ് 14കാരൻ സ്കൂളിലെത്തിയത്. മറ്റൊരു നാടൻ തോക്കും ഈ വിദ്യാർഥിയുടെ ബാഗിൽനിന്ന് കണ്ടെത്തിയിരുന്നു. സഹപാഠിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് എത്തിയിരുന്നതെന്ന് ഇതോടെ വ്യക്തമാണ്'- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

