Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർ പ്രദേശ്​...

ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കോവിഡ്

text_fields
bookmark_border
yogi adityanath
cancel

ലഖ്​നോ: ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കോവിഡ് സ്​ഥിരീകരിച്ചു. ഓഫിസ്​ ജീവനക്കാർക്ക്​ രോഗബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

ട്വിറ്ററിലൂടെയാണ്​ കോവിഡ്​ പോസിറ്റീവായ വിവരം അ​ദ്ദേഹം അറിയിച്ചത്​. ​'പ്രാരംഭ ലക്ഷണങ്ങൾ കണ്ടപ്പോൾ കോവിഡ്​ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയിരുന്നു. ഞാൻ സ്വയം നിരീക്ഷണത്തിലാണ്​. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട്​. ജോലികളെല്ലാം ഓൺലൈനായി ചെയ്യുന്നുണ്ട്​' -യോഗി ട്വീറ്റ്​ ചെയ്​തു.

സമാജ്​വാദി പാർട്ടി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവിനും ബുധനാഴ്​ച കോവിഡ്​ ബാധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യോഗി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നത്​.

കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ചിലർ താനുമായി ബന്ധപ്പെട്ടിരുന്നെന്ന് അദ്ദേഹം ട്വീറ്റ്​ ചെയ്യുകയായിരുന്നു. വീട്ടിലിരുന്ന് ജോലികൾ നിർവഹിക്കുന്നതായും യോഗി അറിയിച്ചു.

യു.പിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 18,021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Yogi Adityanath
News Summary - UP chief minister Yogi Adityanath Tests Positive For COVID-19
Next Story