അയോധ്യയിൽ 52 ഏക്കറിൽ ക്ഷേത്രമ്യൂസിയം; നിർമാണ- പ്രവർത്തന കരാർ ടാറ്റാ സൺസിന്
text_fieldsയു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ
ലഖ്നോ: അയോധ്യയിലെ നിർദ്ദിഷ്ട ക്ഷേത്ര മ്യൂസിയത്തിന്റെ വിപുലീകരണത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. ടാറ്റാ സൺസിനാണ് 52 ഏക്കറിൽ ഒരുക്കുന്ന ക്ഷേത്രമ്യൂസിയത്തിന്റെ നിർമാണ- പ്രവർത്തന കരാർ. ടാറ്റാ സൺസിന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽനിന്നാണ് മ്യൂസിയം ഒരുക്കുക.
ലാഭേച്ഛ്യയില്ലാതെ അത്യാധുനിക മ്യുസിയം നിർമിക്കാൻ ടാറ്റാ താൽപര്യം അറിയിച്ചതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന അറിയിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ പദ്ധതിയുടെ ഭാഗമാകും. ക്ഷേത്ര മ്യൂസിയത്തിന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബർ മൂന്നിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും ടാറ്റാ സൺസും ധാരാണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അയോധ്യയിലെ മഞ്ച ജംതാര ഗ്രാമത്തിലെ 25 ഏക്കർ ഭൂമി 90 വർഷത്തേക്ക് കൈമാറാനായിരുന്നു ധാരണ.
എന്നാൽ, വാസ്തുവിദ്യയുടെ പ്രതാപം ഉയർത്തിക്കാട്ടുന്നതിനും മറ്റുമായി ടാറ്റാ സൺസ് കൂടുതൽ സ്ഥലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് 27.102 ഏക്കർ കൂടി കൈമാറാനുള്ള പുതിയ തീരുമാനം.
പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് വൻതോതിൽ ഭക്തജനപ്രവാഹമുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിദിനം രണ്ടു മുതൽ നാല് ലക്ഷം വരെ സന്ദർശകർ എത്തുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

