Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ തോക്കുചൂണ്ടി 26 ലക്ഷം രൂപ തട്ടിയെടുത്തു: 6 പേർ അറസ്റ്റിൽ
text_fieldsbookmark_border
ഗാസിയബാദ്: തോക്കുചൂണ്ടി വ്യവസായിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറുപേർ പിടിയിൽ. ഉത്തർപ്രദേശിലെ വിജയ്നഗറിൽ തിങ്കളാഴ്ചയാണ് സംഭവം. ഓഗസ്റ്റ് 21ന് ഡൽഹിയിലെ ഗാസിപൂർ മാർക്കറ്റിൽ നിന്ന് ഗാസിയാബാദിലെ ദസ്നയിലേക്ക് പോകുന്നതിനിടെയാണ് കവർച്ച നടന്നത്.
ഡൽഹിയിലെ ഗാസിപൂരിൽ നിരവധി പണമിടപാടുകൾ നടക്കുന്നതായി പ്രതികളിൽ ഒരാൾക്ക് അറിയാമായിരുന്നു. അത് ലക്ഷ്യംവെച്ചാണ് ഇവർ വ്യാപാരിയെ പിന്തുടർന്ന് കവർച്ച നടത്തിയത്. അന്വേഷങ്ങൾക്കൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും സമാനമായ കവർച്ചകൾ നേരത്തെയും നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

