Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുരങ്ങുകളിൽ നിന്ന്​...

കുരങ്ങുകളിൽ നിന്ന്​ രക്ഷപ്പെടാൻ രണ്ടാം നിലയിൽനിന്ന്​ ചാടി; ബി.ജെ.പി നേതാവി​െൻറ ഭാര്യക്ക്​ ദാരുണ അന്ത്യം

text_fields
bookmark_border
UP BJP Leader’s Wife Jumps From 2nd Floor to Escape Monkey
cancel

കുരങ്ങുകളുടെ സംഘടിത ആക്രമണത്തിൽനിന്ന്​ രക്ഷ​െപ്പടാൻ വീടി​െൻറ രണ്ടാം നിലയിൽനിന്ന്​ ചാടിയ ബി.ജെ.പി നേതാവി​െൻറ ഭാര്യക്ക്​ ദാരുണ അന്ത്യം. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. വീടി​െൻറ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് അപകടത്തിൽപ്പെട്ടത്​. ബി.ജെ.പി നേതാവ് അനിൽ കുമാർ ചൗഹാ​െൻറ ഭാര്യയാണ്​ ഇവർ​.


ടെറസിലെത്തിയ സുഷമയെ ഒരുകൂട്ടം കുരങ്ങുകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഇതിൽ പകച്ചുപോയ ഇവർ ടെറസിൽനിന്ന്​ എടുത്തുചാടി. വീഴ്​ച്ചയിൽ പരിക്കേറ്റ സുഷമയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഭർത്താവ് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രാദേശിക ബിജെപി നേതാവായ അനിൽ അന്തരിച്ച മുൻ പാർട്ടി എം പി ഹുക്കുംസിങി​െൻറ അനന്തിരവനാണ്. 2014 മെയ് മുതൽ 2018 ഫെബ്രുവരി മൂന്നുവരെ കൈരാന ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നയാളാണ്​ ഹുക്കുംസിങ്​.


കുരങ്ങുകളുടെ ആക്രമണം മനുഷ്യ ജീവൻ നഷ്​ടപ്പെടുത്തിയ നിരവധി ആക്രമണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്​ച, ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിൽ, കുരങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചിരുന്നു. കുരങ്ങുകളുടെ ഭീഷണി നേരിടാൻ പ്രാദേശിക ഭരണകൂടങ്ങൾ പല നടപടികളും സ്വീകരിക്കാറുണ്ട്​. യു.പിയിലെമതുര മുനിസിപ്പൽ കോർപ്പറേഷൻ അടുത്തിടെ 100 ഓളം കുരങ്ങുകളെ പിടികൂടി വിജനസ്​ഥലത്തേക്ക്​ മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP LeaderDiesWifeMonkey Attack
News Summary - UP BJP Leader’s Wife Jumps From 2nd Floor to Escape Monkey Attack, Dies
Next Story