Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷം; ആന്ധ്രയിലും കർണാടകയിലും രോഗികളുടെ എണ്ണത്തിൽ വൻവർധന
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷം; ആന്ധ്രയിലും കർണാടകയിലും രോഗികളുടെ എണ്ണത്തിൽ വൻവർധന

text_fields
bookmark_border

ന്യൂഡൽഹി: ആന്ധ്രപ്രദേശിലും കർണാടകയിലും കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന. നാലുസംസ്​ഥാനങ്ങളിൽ വളരെ വേഗത്തിൽ കോവിഡ്​ പടർന്നുപിടിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധ്രയിൽ 9996 പേർക്കാണ്​ 24 മണിക്കൂറിനിടെ രോഗം സ്​ഥിരീകരിച്ചത്​. 82 മരണവും സ്​ഥിരീകരിച്ചു. ഇതോടെ 2,64,142 പേർക്കാണ്​ ആന്ധ്രയിൽ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. കർണാടകയിൽ ഇതുവരെ 1,96,000 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

ഉത്തർ പ്രദേശ്​, ബിഹാർ, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്​ഥാനങ്ങളിലാണ്​ രോഗവ്യാപനം രൂക്ഷം. രാജ്യത്ത്​ രോഗവ്യാപനം തുടങ്ങിയത്​ മുതൽ ഈ സംസ്​ഥാനങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. അതേസമയം മഹാരാഷ്​ട്ര, കർണാടക, ആന്ധ്രപ്രദേശ്​, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ പ്രതിദിനം ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. തമിഴ്​നാട്ടിൽ 5835 പേർക്ക്​ വ്യാഴാഴ്​ച പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 119 മരണവും ഇതുവരെ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,20,335 ആയി.

യു.പിയിലും ബംഗാളിലും രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. അസമിൽ 68,000 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. മഹാരാഷ്​ട്ര, കർണാടക, ആന്ധ്രപ്രദേശ്​, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിൽ ജൂ​ൈലയിൽ​ രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നാലുശതമാനം വർധന രേഖപ്പെടുത്തുന്നു. ഉത്തർ പ്രദേശിലും പശ്ചിമബംഗാളിലും മരണനിരക്കും കുത്തനെ ഉയർന്നു. രണ്ടു സംസ്​ഥാനങ്ങളിലുമായി 2,200 ഓളം പേർ ഇതുവരെ മരിച്ചു. എന്നാൽ അസമിലും ബിഹാറിലും മരണനിരക്ക്​ താ​രതമ്യേന കുറവാണ്​. ബിഹാറിൽ 474 മരണവും അസമിൽ 161 മരണവും ഇതുവരെ സ്​ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamBiharWest BengalCorona virus​Covid 19Covid indiaUttar Pradesh
News Summary - UP, Bihar, West Bengal and Assam biggest contributors to daily numbers
Next Story