Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകളെ...

സ്​ത്രീകളെ മർദിച്ചവശയാക്കി പുഴയിൽ മുക്കി ബാധയൊഴിപ്പിക്കൽ; 30 പേരെ അറസ്​റ്റ്​ ചെയ്​ത്​ പൊലീസ്​

text_fields
bookmark_border
സ്​ത്രീകളെ മർദിച്ചവശയാക്കി പുഴയിൽ മുക്കി ബാധയൊഴിപ്പിക്കൽ; 30 പേരെ അറസ്​റ്റ്​ ചെയ്​ത്​ പൊലീസ്​
cancel

ലഖ്​നൗ: സ്​ത്രീകളെ ബാധയൊഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ നടത്തിയതിന്​ 30 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഉത്തർപ്രദേശിലെ പ്രയാഗ്​ രാജിലാണ്​ സംഭവം. സംഘം നദിയുടെ തീരത്തുനിന്നാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​.

സംഭവത്തെക്കുറിച്ച്​ പൊലീസ്​ പറയുന്നിങ്ങനെ: ''ബാധയൊഴിപ്പിക്കാനെന്ന പേരിൽ സ്​ത്രീകളുടെ കൈകൾ കയറുകൊണ്ട്​ കെട്ടി മർദിച്ചവശയാക്കുന്നു. വാദ്യോപകരണങ്ങൾ മുഴക്കി പുഴയിൽ മുക്കുന്നു. സിന്ദൂരവും ചെറുനാരങ്ങയും അടക്കമുള്ളവരും ഉപയോഗിക്കുന്നുണ്ട്​ ''.സംഭവത്തെക്കുറിച്ച്​ പ്രദേശവാസികളാണ്​ പൊലീസിൽ വിവരം അറിയിച്ചത്​.

പൊലീസ്​ സംഭവസ്ഥലത്തെത്തി മന്ത്രമാദം നടത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ സി.ആർ.പി.സി 151/107/116 പ്രകാരം കേസ്​ ​എടുത്തിട്ടുണ്ട്​. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും നടപടിയെടുക്കുമെന്നും പൊലീസ്​ ഓഫിസർ ദിനേശ്​ കുമാർ സിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policePrayagrajexorcism
News Summary - UP: 30 people arrested for performing exorcism on women in Prayagraj
Next Story