Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10വയസുകാരൻ 12കാരനായ...

10വയസുകാരൻ 12കാരനായ അയൽവാസിയുടെ തലയിൽ വെടിവച്ചു; യു.പിയിൽ നിന്ന്​ ഞെട്ടിക്കുന്ന സംഭവം

text_fields
bookmark_border
UP: 10-year-old boy shoots neighbours child in head
cancel

ലഖ്​നൗ: 10 വയസുകാരൻ 12 കാരനായ അയൽവാസിയുടെ തലയിൽ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലാണ് സംഭവം. വെടിയേറ്റ കുട്ടിയുടെ ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് സംഭവം നടന്നത്. കേസിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്​തു. ലക്​നൗവിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പക്ഷാഘാതം കാരണം കുട്ടിയുടെ ശരീരത്തി​െൻറ ഇടതുവശം തളർന്നതായും പോലീസ് പറഞ്ഞു.


കുട്ടിയുടെ ആരോഗ്യസ്​ഥിതിയെ സംബന്ധിച്ച്​ ഡോക്​ടർമാർ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലെന്ന്​ പിതാവ് അഭയ് ദ്വിവേദി പറഞ്ഞു. പ്രതിയായ ബാലനെതിരെ എഫ്ഐആർ ഫയൽ ചെയ്​തതായും സംഭവത്തിൽ ഉത്തർപ്രദേശ് ബാലാവകാശ കമ്മീഷനെ സമീപിച്ചതായും അഭയ്​ ദ്വിവേദി കൂട്ടിച്ചേർത്തു. മകൻ ടെറസിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്​ സംഭവമെന്ന്​ അഭയ്​ ദ്വിവേദി പരാതിയിൽ പറയുന്നു. അയൽക്കാര​െൻറ മകനും കളിക്കാനായി വന്നിരുന്നു. തുടർന്ന്​ കുട്ടികൾ തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ ചെറിയ കുട്ടി ത​െൻറ പിതാവി​െൻറ എയർഗൺ എടുത്ത് മകനെ തലയിൽ വെടിവയ്​ക്കുകയായിരുന്നു. ശബ്​ദംകേട്ട്​ ടെറസിലേക്ക് എത്തിയപ്പോൾ മകൻ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നെന്നും അഭയ് പറഞ്ഞു.


ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട്​ ഡോക്ടർമാർ അപ്പോളോ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അശ്രദ്ധമായ പ്രവൃത്തിയിലൂടെ വ്യക്തിയുടെ ജീവൻ അപകടത്തിലാക്കിയതിന്​ 10വയസുകാനെതിരേ എഫ്ഐആർ ഫയൽ ചെയ്​തിട്ടുണ്ടെന്ന് ഹർദോയ് എസ്​.പി അജയ് കുമാർ പറഞ്ഞു.

Show Full Article
TAGS:boy shoots neighbour GUN 
Next Story