Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസത്യപ്രതിജ്ഞക്ക്​...

സത്യപ്രതിജ്ഞക്ക്​ മണിക്​ സർക്കാറിനെ ക്ഷണിച്ച്​ ബി.ജെ.പി

text_fields
bookmark_border
സത്യപ്രതിജ്ഞക്ക്​ മണിക്​ സർക്കാറിനെ ക്ഷണിച്ച്​ ബി.ജെ.പി
cancel

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക്​ സർക്കാറിനെ ബിപ്ലബ്​ കുമാർ ദേബി​​​െൻറ സത്യപ്രതിജ്ഞക്ക്​ ഒ​ൗദ്യോഗികമായി ക്ഷണിച്ച്​ ബി.ജെ.പി. സി.പി.എം ഒാഫീസിലെത്തിയാണ്​ ബി.ജെ.പി നേതാവ്​ രാം മാധവ്​ മണിക്​ സർക്കാറിനുള്ള ക്ഷണം കൈമാറിയത്​. നിയുക്​ത മുഖ്യമന്ത്രി ബിപ്ലബ്​ കുമാറും രാം മാധവിനൊപ്പമുണ്ടായിരുന്നു. 

അതേ സമയം, ബി.ജെ.പി ത്രിപുരയിൽ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്​ സി.പി.എം ചടങ്ങ്​ ബഹിഷ്​കരിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. എന്നാൽ, ബി.ജെ.പിയുടെ ക്ഷണം മണിക്​ സർക്കാർ സ്വീകരിച്ചുവെന്നായിരുന്നു രാം മാധവി​​​െൻറ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞയുടൻ പാർട്ടി ഒാഫീസിലേക്ക്​ താമസം മാറ്റിയ മണിക്​ സർക്കാറി​​​െൻറ നടപടിയെ രാം മാധവ്​ പുകഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram madavmalayalam newsManic sarkarbjp
News Summary - In Unusual Gesture, BJP Leader Goes To Tripura's CPM Office, With Invite-India news
Next Story