Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവരെയും വെടിവെച്ച്...

അവരെയും വെടിവെച്ച് കൊല്ലണം; ഉന്നാവ് പെൺകുട്ടിയുടെ പിതാവ്

text_fields
bookmark_border
അവരെയും വെടിവെച്ച് കൊല്ലണം; ഉന്നാവ് പെൺകുട്ടിയുടെ പിതാവ്
cancel

ന്യൂഡൽഹി: തന്‍റെ മകളെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെയും വെടിവെച്ചു കൊല്ലണമെന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവ്. അതിന് സാധിക്കുന്നില്ലെങ്കിൽ അവരെ തൂക്കിക്കൊല്ലാൻ വിധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

സഹോദരിയെ കൊലപ്പെടുത്തിയ പ്രതികളെയും കൊല്ലണം. അവളെ മരണത്തിന് വിട്ടുെകാടുക്കില്ലെന്ന് ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കാനായില്ല. അതിനാൽ തന്നെ പ്രതികളെ വെറുതെവിടരുതെന്നും സഹോദരനും കൂട്ടിച്ചേർത്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ൾ തീകൊളുത്തിയ യു​വ​തി കഴിഞ്ഞദിവസമാണ്​ മരിച്ചത്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​ർ ഡ​ൽ​ഹി​യി​ലെ സ​ഫ്​​ദ​ർ​ജ​ങ്​ ആ​ശു​പ​ത്രി​യി​ലെ വ​​െൻറി​ലേ​റ്റ​റി​ലാ​യിരുന്നു​. വെള്ളിയാഴ്​ച രാത്രി ഹൃദയാഘാതത്തെ തുടർന്ന്​ 11.40നാണ്​ മരണമെന്ന് ചികിത്സാവിഭാഗം തലവൻ പ്രതികരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി നൽകിയ ശേഷം വിചാരണക്കായി പോകുന്നതിനിടെയാണ്​ പ്രതികൾ യുവതിയെ തീകൊളുത്തിയത്​. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ യു​വ​തി​യെ ല​ഖ്​​നോ​വി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ എ​യ​ർ ആം​ബു​ല​ൻ​സി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUnnao Rape CaseUnnao victimUnnao Woman's FatherUnnao rape victim death
News Summary - Unnao Woman's Father On Men Who Set Her On Fire
Next Story