Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നോവ്​ പെൺകുട്ടി...

ഉന്നോവ്​ പെൺകുട്ടി അയച്ച കത്ത്​ കിട്ടിയില്ല; വിശദീകരണം തേടി ചീഫ്​ ജസ്​റ്റിസ്​

text_fields
bookmark_border
ഉന്നോവ്​ പെൺകുട്ടി അയച്ച കത്ത്​ കിട്ടിയില്ല; വിശദീകരണം തേടി ചീഫ്​ ജസ്​റ്റിസ്​
cancel

ലഖ്​നോ: ഉന്നാവ്​ ബലാത്സംഗക്കേസിലെ പ്രതിയായ ബി.ജെ.പി. എം.എല്‍.എ കുൽദീപ്​ സിങ്​ സെങ്കാറി​​​െൻറ കൂട്ടാളികളില്‍ നിന്ന്​ നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരയായ പെൺകുട്ടി അയച്ച കത്ത് കിട്ടാന്‍ വൈകുന്നതിൽ സുപ്രീംക ോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തിൽ അടിയന്ത ര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടിരിക്കുന് നത്. ഹിന്ദിയിലെഴുതിയ കത്തി​​​െൻറ വിശദാംശങ്ങൾ സംബന്ധിച്ച്​ കുറിപ്പ്​ തയാറാക്കി നൽകാൻ രഞ്ജന്‍ ഗൊഗോയ് സെക്രട്ടറി ജനറലിനോട്​ ആവശ്യപ്പെട്ടതായും സുപ്രീംകോടതി വൃത്തങ്ങൾ വ്യക്തമാക്കി.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ കുല്‍ദീപ് സിങ് സെങ്കാറി​​​െൻറ ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി ജൂലായ് 12-നാണ്​ പെൺകുട്ടി ചീഫ്​ ജസ്​റ്റിസിന്​ കത്തയച്ചത്​. എന്നാല്‍ ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം.

ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കുല്‍ദീപി​​​െൻറ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി കേ​​സ്​ പി​​ൻ​​വ​​ലി​​ച്ചി​​​ല്ലെ​​ങ്കി​​ൽ, വ്യാ​​ജ കേ​​സു​​ണ്ടാ​​ക്കി മു​​ഴു​​വ​​ൻ കു​​ടും​​ബ​​ത്തെ​​യും ജ​​യി​​ലി​​ലാ​​ക്കു​​മെ​​ന്ന്​ ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാൽ നീതി ലഭിച്ചില്ലെന്ന്​ കുടുംബം ആരോപിച്ചു.

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇത് ആസൂത്രണം ചെയ്ത ഉണ്ടാക്കിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കുല്‍ദീപ് സിങ് സെങ്കാറിനും സഹോദരനുമടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരി​​​െൻറ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justicethreatindia newsUnnao Rape Survivor
News Summary - Unnao Rape Survivor Wrote To Chief Justice On Threat -India news
Next Story