ഉന്നാവ് ഇരയെ ഡൽഹി എയിംസിൽ എത്തിച്ചു
text_fieldsന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ ഇരയെ മെച്ചപ്പെട്ട ചികിത്സക്കായി വ്യോമമാർഗം ഡൽഹിയില െത്തിച്ച് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം തിങ്കളാഴ്ചതന്നെ നടപ്പായി. ലഖ്നോവിലെ കിങ് ജോർജ്സ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ചികിത്സയിലായിരുന്ന ഇരയെ വൈകീട്ട് പ്ര ത്യേക എയർ ആംബുലൻസിലാണ് ന്യൂഡൽഹി ചൗധരി ചരൺസിങ് വിമാനത്താവളത്തിലെത്തിച്ചത്.
ആശുപത്രിയിലേക്കുള്ള 15 കിലോമീറ്റർ തിരക്കേറിയ ഗതാഗതം പ്രത്യേകം നിയന്ത്രിച്ചാണ ് ഇരയെ കൊണ്ടുപോയത്. കാലാവസ്ഥ അനുകൂലമെങ്കിൽ ലഖ്നോ ആശുപത്രിയിൽ തുടരുന്ന അഭിഭാഷകനെയും തിങ്കളാഴ്ച രാത്രിതന്നെ ഡൽഹിയിലെത്തിക്കുമെന്നും അല്ലെങ്കിൽ ചൊവ്വാഴ്ചയെത്തിക്കുമെന്നും ലഖ്നോ ജില്ല മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.
റായ്ബറേലിയിൽ ജൂലൈ 28ന് ദുരൂഹമായ റോഡപകടത്തിലാണ് ഇരക്കും അഭിഭാഷകനും ഗുരുതര പരിക്കേറ്റത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ടു ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു.
ബലാത്സംഗക്കേസിലെ പ്രതി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെയും കൂട്ടാളി ശശി സിങ്ങിനെയും ഡൽഹി കോടതി മുമ്പാകെ ഹാജരാക്കി. ഇരുവരെയും തിഹാർ ജയിലിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിലെ സീതാപൂർ ജയിലിലാണ് സെങ്കാർ. സെഷൻസ് കോടതി ജഡ്ജി ധർമേഷ് ശർമ കേസിൽ വാദം കേൾക്കുന്നത് ബുധനാഴ്ചയിലേക്കു മാറ്റി. കൂട്ടബലാത്സംഗത്തിലെ നാലു കേസുകളാണ് ഡൽഹിയിലേക്കു മാറ്റിയത്. ഇതിലെ ഒരു കേസ് ആഗസ്റ്റ് ഏഴിന് വാദം കേൾക്കും. ശശി സിങ്ങാണ് പെൺകുട്ടിയെ വശീകരിച്ച് എം.എൽ.എയുടെ വീട്ടിലെത്തിച്ചത്.
ബലാത്സംഗ ഇരക്കും അഭിഭാഷകനും പരിക്കേൽക്കുകയും രണ്ടു ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്ത വാഹനാപകടത്തെ തുടർന്ന് സി.ബി.െഎ സെങ്കാറിനും മറ്റ് ഒമ്പതു പേർക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതിയുടെ കർശന ഇടപെടലുണ്ടായത്.
എയിംസിൽ പ്രവേശിപ്പിച്ച പെൺകുട്ടി അത്യാസന്ന നിലയിലാണെങ്കിലും തൃപ്തികരമാണെന്നും കണ്ണുതുറന്ന് പ്രതികരിക്കുന്നുണ്ടെന്നും ട്രോമ സെൻറർ ഇൻചാർജ് ഡോ. സന്ദീപ് തിവാരി പറഞ്ഞു. ലഖ്നോവിലുള്ള അഭിഭാഷകൻ വെൻറിലേറ്ററിെൻറ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. പക്ഷേ, നില മെച്ചപ്പെടുന്നില്ല. ഇേദ്ദഹം അബോധാവസ്ഥയിൽ തുടരുകയാണെന്നും അവിടെനിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
