Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ്​ അപകടം:...

ഉന്നാവ്​ അപകടം: പിന്നിൽ ബി.ജെ.പി നേതാവെന്ന് പെൺകുട്ടിയുടെ മാതാവ്

text_fields
bookmark_border
ഉന്നാവ്​ അപകടം: പിന്നിൽ ബി.ജെ.പി നേതാവെന്ന് പെൺകുട്ടിയുടെ മാതാവ്
cancel

ന്യൂ​ഡ​ൽ​ഹി: ഉന്നാവ്​ ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിന് പിന്നിൽ കേസിലെ പ്ര തിയായ ബി.ജെ.പി നേതാവ് കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​ർ ആണെന്ന് പെൺകുട്ടിയുടെ മാതാവ്. റായ്ബറേലിയിൽ ഇന്നലെയുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയു​ടെ നില ഗുരുതരമായി തുടരുകയാണ്. ബലാ ത്സംഗക്കേസിലെ പ്രതിയായ കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​ർ ജയിലിലാണ്. എന്നാൽ, ജയിലിൽ കഴിഞ്ഞുകൊണ്ട് കു​ൽ​ദീ​പ്​ സെങ ്കാറാണ് അപകടം ആസൂത്രണം ചെയ്തതെന്ന് മാതാവ് ആരോപിച്ചു.

സെങ്കാറിന്‍റെ ആളുകളെല്ലാം പുറത്തുണ്ട്. അവർ ഞങ്ങളെ ന ിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഞങ്ങൾക്ക് നീതി വേണം -പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഞായറാഴ്ച റായ്ബറേലിയിൽവെച്ചാണ ് പെൺകുട്ടിയും ബന്ധുക്കളും അഡ്വക്കറ്റും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച് അപകടമുണ്ടായത്. ട്രക്കിന്‍റെ നമ്പർ കറുത്ത പെയിൻറടിച്ച്​ മായ്​ച നിലയിലായിരുന്നു. സംഭവത്തെ തുടർന്ന്​ ട്രക്ക് ഉടമയെയും​ ഡ്രൈവറെയും അറസ്​റ്റു ചെയ്​തിട്ടുണ്ട്​.

യുവതിക്ക്​ ഏർപ്പെടുത്തിയ പൊലീസ്​ സുരക്ഷയും പിൻവലിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരില്ലാതെയാണ്​ യുവതി കുടുംബാംഗങ്ങൾക്കൊപ്പം ഉന്നാവോയിൽ നിന്ന്​ റായ്​ബറേലിയിലേക്ക്​ യാത്ര ചെയ്​തത്​. നമ്പർ ​​േപ്ലറ്റിൽ കൃത്രിമം നടത്തിയ ട്രക്കും പൊലീസ്​ സുരക്ഷ പിൻവലിച്ചതും അപകടത്തിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു.

അതേസമയം, യുവതിക്ക്​ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന്​ വീഴ്​ച പറ്റിയിട്ടില്ലെന്ന്​ ഉത്തർപ്രദേശ്​ ഡി.ജിപി ഒ.പി സിങ്​ പ്രതികരിച്ചു. യുവതിയും കുടുംബവും യാത്ര ചെയ്​ത കാറിൽ സ്ഥലമില്ലാത്തതിനാൽ സുരക്ഷ ഉദ്യോഗസ്ഥനോട്​ അവർ മറ്റൊരു വാഹനത്തിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ്​ സുതാര്യമായ രീതിയിൽ തന്നെയാണ്​ കേസ്​ അന്വേഷിക്കുന്നത്​. പ്രാഥമിക അന്വേഷണത്തിൽ ട്രക്കി​​​​െൻറ അമിത വേഗതമൂലം ഉണ്ടായ അപകടമാണ്​. ട്രക്ക്​ ഉടമയെയും ഡ്രൈവറെയും ചോദ്യം ചെയ്​തുവരികയാണ്​. യുവതിയുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്​. അവരുടെ അപേക്ഷ പ്രകാരം സി.ബി.ഐ അന്വേഷിക്കുകയാണെങ്കിൽ കേസ്​ അവർക്ക്​ കൈമാറുമെന്നും ഡി.ജി.പി മാധ്യമങ്ങളോട്​ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയു​ടെ നില ഗുരുതരമായി തുടരുകയാണ്​. അപകടത്തി​ൽ യു​വ​തി​യു​ടെ അമ്മായി ഉൾപ്പെടെ രണ്ടു ബന്ധുക്കൾ മരിച്ചിരുന്നു. റാ​യ്​​ബ​റേ​ലി ജ​യി​ലി​ലുള്ള അ​മ്മാ​വ​നെ കാ​ണാ​ൻ പോ​വു​ക​യാ​യി​രു​ന്നു യു​വ​തി​യും ബന്ധുക്കളും. ഇവർക്കു​ സുരക്ഷക്കായി നിയോഗിച്ച പൊലീസുകാരൻ അപകടസമയത്ത്​ ഇവരോടൊപ്പമുണ്ടായിരുന്നില്ല. അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന്​ ബന്ധുക്കൾ ആരോപിച്ചു.

എം.​എ​ൽ.​എ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നും പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും​ ആ​രോ​പി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ യു​വ​തി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​​​െൻറ വ​സ​തി​ക്കു​ മു​ന്നി​ൽ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ഇ​തി​നു​പി​ന്നാ​െ​ല, അ​ന​ധി​കൃ​ത​മാ​യി ആ​യു​ധം കൈ​വ​ശം​വെ​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ യു​വ​തി​യു​ടെ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ക​സ്​​റ്റ​ഡി​യി​ലി​രി​ക്കെ ഏ​പ്രി​ൽ എ​ട്ടി​ന്​ ഉ​ന്നാ​വ്​ ജ​യി​ലി​ൽ​വെ​ച്ച്​ യു​വ​തി​യു​ടെ പി​താ​വ്​ മ​രി​ച്ചി​രു​ന്നു.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape survivorindia newsCrashUnnaoNumber Wiped
News Summary - Unnao Rape Survivor Injured In Crash With Truck That Had Number Wiped- India news
Next Story