You are here

ഉന്നാവ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു; സഹോദരിക്ക് സർക്കാർ ജോലി, സഹോദരന് തോക്ക്

  • മുഖ്യമന്ത്രി ആദിത്യനാഥ് എത്താതെ സംസ്കരിക്കില്ലെന്നായിരുന്നു നേരത്തെ കുടുംബത്തിന്‍റെ നിലപാട്

15:20 PM
08/12/2019
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കൊണ്ടുപോകുന്നു

ഉ​ന്നാ​വ്: ഉ​ന്നാ​വി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചു​ട്ടു​കൊ​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഏ​റെ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ സം​സ്ക​രി​ച്ചു. ഡ​ൽ​ഹി സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി​യി​ലെ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ് ഉ​ന്നാ​വി​ലെ ഗ്രാ​മ​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​ത​ന്നെ സം​സ്ക​രി​ക്കു​മെ​ന്നാ​ണ് നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ത്തി പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കാ​തെ സം​സ്ക​രി​ക്കി​ല്ലെ​ന്ന് കു​ടും​ബം നി​ല​പാ​ടെ​ടു​ത്തു. 

ഇ​തേ​തു​ട​ർ​ന്ന് ല​ഖ്നോ ഡി​വി​ഷ​ന​ൽ ക​മീ​ഷ​ണ​ർ മു​കേ​ഷ്​ മെ​ശ്രാം അ​ട​ക്കം മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ദീ​ർ​ഘ​മാ​യ ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ കു​ടും​ബം സ​മ്മ​തി​ച്ച​ത്. മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്​ സ​ർ​ക്കാ​ർ ജോ​ലി, കു​ടും​ബ​ത്തി​ന് പൊ​ലീ​സ് സം​ര​ക്ഷ​ണം, തോ​ക്ക് കൈ​വ​ശം വെ​ക്കാ​നു​ള്ള ലൈ​സ​ൻ​സ് എ​ന്നി​വ​യാ​ണ് ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ൽ വീ​ട്​​ നി​ർ​മി​ച്ചു​ന​ൽ​കും. 

ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ്​ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. വ​ൻ ജ​നാ​വ​ലി സ്ഥ​ല​ത്ത്​ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ള​ട​ക്കം ഗ്രാ​മ​ത്തി​ൽ എ​ത്തി. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി ​40 മ​ണി​ക്കൂ​റോ​ള​മാ​ണ്​ മ​ര​ണ​ത്തോ​ട്​ ​മ​ല്ല​ടി​ച്ച​ത്. നേ​ര​ത്തേ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ അ​റ​സ്​​റ്റി​ലാ​വു​ക​യും പി​ന്നീ​ട്​ ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​ത പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ യു​വ​തി​യെ തീ​കൊ​ളു​ത്തി​യ​ത്.


ഉന്നാവ്​: ഏഴു​ പൊലീസുകാർക്ക്​ സസ്​പെൻഷൻ
ലഖ്​നോ: ബലാത്സംഗം ചെയ്യപ്പെടുകയും തീ​െകാളുത്തി കൊല്ലപ്പെടുകയും ചെയ്​ത ഉന്നാവ്​ പെൺകുട്ടിക്ക്​ നീതി ലഭ്യമാക്കുന്നതിൽ വീഴ്​ചവരുത്തിയ ഏഴു​ പൊലീസുകാരെ ഉത്തർപ്രദേശ്​ സർക്കാർ സസ്​പെൻഡ്​​ ചെയ്​തു. ഉന്നാവിലെ ബിഹർ പൊലീസ്​ സ്​റ്റേഷൻ എസ്​.എച്ച്​.ഒ അജയ്​കുമാർ ത്രിപാഠിയെയും ആറു​ പൊലീസുകാരെയുമാണ്​ സസ്​പെൻഡ്​ ചെയ്​തത്​.  


ശിക്ഷാ നിയമവും ക്രിമിനൽ നടപടിച്ചട്ടവും ഭേദഗതി ചെയ്യും –അമിത്​ ഷാ 
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം, ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം (സി.​ആ​ർ.​പി.​സി) എ​ന്നി​വ​യി​ൽ ഭേ​ദ​ഗ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന്​​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ. ​ആ​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ട​ബ​ലാ​ത്സം​ഗ കൊല​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്​ ഹി​ത​മാ​യ രീ​തി​യി​ൽ ഇ​വ ര​ണ്ടി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്​. 

ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​ക​ൾ ത​ട​യു​ന്ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ സ​മി​തി​യെ നേ​ര​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം, ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം എ​ന്നി​വ​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും ഗ​വ​ർ​ണ​ർ​മാ​ർ​ക്കും​ ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും പു​ണെ​യി​ൽ 54ാമ​ത്​ പൊ​ലീ​സ്​ ഡി.​ജി.​പി-​ഐ.​ജി ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ​ അ​മി​ത്​ ഷാ ​പ​റ​ഞ്ഞു.ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​റി​ന​റി ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗത്തി​നി​ര​യാ​ക്കി​യ ശേ​ഷം കൊ​ന്നു​ക​ത്തി​ച്ച​തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​ക​ളെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു കൊ​ന്നി​രു​ന്നു. 

തൊ​ട്ടു​പി​റ​കെ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ യു​വ​തി​യെ​ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം തീ​കൊ​ളു​ത്തി​ക്കൊ​ന്നു. തു​ട​ർ​ച്ച​യാ​യ സം​ഭ​വ​ങ്ങ​ൾ ജ​ന​ങ്ങ​ളെ തെ​രു​വി​ലി​റ​ക്കി​യ​തോ​ടെ​യാ​ണ്​ കേ​ന്ദ്രം ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. നീ​തി പ്ര​തി​കാ​ര​മാ​ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റീ​സ്​ എ​സ്.​എ. ബോ​ബ്​​ഡെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​വും ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​വും ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന്​ നേ​ര​േ​ത്ത കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്​​ഡി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS