Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിങ്ങളുടെ ബന്ധുവിനെ...

നിങ്ങളുടെ ബന്ധുവിനെ ആരെങ്കിലും ബലാത്സംഗം ചെയ്​തോ? – അഭിഭാഷകനോട്​ സുപ്രീംകോടതി

text_fields
bookmark_border
നിങ്ങളുടെ ബന്ധുവിനെ ആരെങ്കിലും ബലാത്സംഗം ചെയ്​തോ? – അഭിഭാഷകനോട്​ സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ വി​ഷ​യ​ത്തി​ൽ അ​ട​ക്കം പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യു​മാ​യി ചെ​ന്ന അ​ഭി​ഭാ​ഷ​ക​ന്​ ​സു​പ്രീം​കോ​ട​തി​യു​ടെ വ​ക ശ​കാ​രം. നി​ങ്ങ​ളു​ടെ ബ​ന്ധു​വാ​യ ആ​രെ​ങ്കി​ലും ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി​ട്ടു​​ണ്ടോ എ​ന്നാ​യി​രു​ന്നു രോ​ഷാ​കു​ല​മാ​യി കോ​ട​തി ചോ​ദി​ച്ച​ത്.  ക്രി​മി​ന​ൽ ​കേ​സു​ക​ളി​ൽ എ​ങ്ങ​നെ​യാ​ണ്​ ഒ​രു പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കാ​നാ​വു​ക എ​ന്ന്​ കോ​ട​തി അ​മ്പ​ര​പ്പ്​ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

ഉ​ന്നാ​വ്​ സം​ഭ​വ​ത്തി​ൽ താ​ങ്ക​ൾ​ക്ക്​ എ​ങ്ങ​നെ​യാ​ണ്​  മ​നോ​വി​ഷ​മ​മു​ണ്ടാ​വു​ക​യെ​ന്നും  ഇൗ ​കേ​സു​മാ​യി എ​ന്താ​ണ്​ ബ​ന്ധ​മെ​ന്നും  എം.​എ​ൽ. ശ​ർ​മ​യോ​ട്​ ജ​സ്​​റ്റി​സു​മാ​രാ​യ​ എ​സ്.​എ. ബോ​ബ്​​ഡെ, എ​ൽ. നാ​ഗേ​ശ്വ​ര റാ​വു എ​ന്നി​വ​ർ ചോ​ദി​ച്ചു. അ​ല​ഹ​ബാ​ദ്​ ​ൈഹ​േ​കാ​ട​തി  ഇ​തി​ന​കം​ത​ന്നെ ചി​ല ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​ണെ​ന്നും ഇൗ ​കേ​സി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കാ​ൻ ആ​വി​ല്ലെ​ന്നും കോ​ട​തി ബോ​ധ്യ​​പ്പെ​ടു​ത്തി. എം.​എ​ൽ.​എ​മാ​രും മു​ൻ മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി ബ​ലാ​ത്സം​ഗ​ങ്ങ​ളി​ൽ പൊ​ലീ​സ്​ കേ​െ​സ​ടു​ത്തി​ല്ലെ​ന്നും അ​വ​ർ ശ​ക്ത​രാ​യ​തു​കൊ​ണ്ടാ​ണ്​ ഇ​തെ​ന്ന ആ​രോ​പ​ണ​വും ശ​ർ​മ ഹ​ര​ജി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

 ത​​​െൻറ വാ​ദ​ങ്ങ​ളി​ൽ ശ​ർ​മ ഉ​റ​ച്ചു​നി​ന്നെ​ങ്കി​ലും ​ഹ​ര​ജി കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ബി.​ജെ.​പി എം.​എ​ൽ.​എ ഉ​ൾ​പ്പെ​ട്ട, ചെ​റി​യ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​വും  ഉ​ന്നാ​വി​ലെ ഇ​ര​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ നി​ർ​ഭ​യ കേ​സി​ൽ ല​ഭ്യ​മാ​ക്കി​യ​തു​പോ​ലെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വും ശ​ർ​മ മു​ന്നോ​ട്ടു​​വെ​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUnnao Rape Casesupreme court
News Summary - unnao rape case Supreme Court - india news
Next Story