Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ് ബലാത്സംഗം:...

ഉന്നാവ് ബലാത്സംഗം: കുൽദീപ് സിങ് സെങ്കാറിനെതിരായ കേസ് വിധി പറയാൻ മാറ്റി

text_fields
bookmark_border
ഉന്നാവ് ബലാത്സംഗം: കുൽദീപ് സിങ് സെങ്കാറിനെതിരായ കേസ് വിധി പറയാൻ മാറ്റി
cancel

ന്യൂഡൽഹി: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗ ചെയ്ത ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെതിരായ കേസ് വിധി പറയാനായി മാറ്റി. വിചാരണ പൂർത്തിയായ കേസിൽ ഡിസംബർ 16ന് വിധി പറയുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ഡൽഹി കോടതി വ്യക്തമാക്കി.

2017 ജൂൺ 4നാണ്​ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ബലാത്സംഗത്തിനിരയാകുന്നത്.

കഴിഞ്ഞ ജൂലൈ 28ന് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതേതുടർന്ന് പ്രതി കുൽദീപ്​ സിങ്​ സെങ്കാറിനെ ബി.ജെ.പിയിൽ നിന്ന്​ പുറത്താക്കിയിരുന്നു. ഉന്നാവ്​ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും അതിന്​ പിന്നിൽ സെങ്കാറാണെന്ന്​ ആരോപണം ഉയരുകയും ചെയ്​തതോടെയാണ്​ എം.എൽ.എയെ പുറത്താക്കാൻ ബി.ജെ.പി നിർബന്ധിതമായത്​.

Show Full Article
TAGS:Unnao Rape Case Kuldeep Singh Sengar bjp mla india news malayalam news 
News Summary - Unnao Rape Case Kuldeep Singh Sengar Trail Completed -India News
Next Story