ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ വിചാരണ കോടതി ശിക്ഷിച്ചതിനെതിരെ പ്രതിയും ബി.ജെ. പി മുൻ എം.എൽ.എയുമായ കുൽദീപ് സിങ് സെങ്കാർ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ബുധനാഴ്ചയാ ണ് ഹരജി നൽകിയത്.
പിഴവുകൾ പരിഹരിച്ച ശേഷം ഹരജി കോടതി പരിഗണിക്കും. തന്നെ കുറ്റക്കാരനെന്ന് വിധിച്ച 2019 ഡിസംബർ 16ലെ വിധിയും മരണംവരെ തടവിന് ശിക്ഷിച്ച ഡിസംബർ 20െല ഉത്തരവും റദ്ദാക്കണമെന്നാണ് സെങ്കാറിെൻറ ആവശ്യം.
എം.എൽ.എയായിരിക്കെ 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെങ്കാർ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. ജനപ്രതിനിധിയെന്ന നിലയിൽ തെൻറ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം നടത്തിയതായി കണ്ടെത്തിയ കോടതി ഇന്ത്യൻ ശിക്ഷ നിയമം 376 (2) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. ഒരു മാസത്തിനകം 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ഇരക്ക് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.