ഉന്നാവ് ബലാത്സംഗം: ഇരയുടെ പിതാവിെൻറ മരണത്തിൽ കുൽദീപ് സെൻഗാർ കുറ്റക്കാരൻ
text_fieldsന്യൂഡൽഹി: ഉന്നാവിൽ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി എം. എൽ.എ കുൽദീപ് സിംഗ് സെൻഗാർ ഇരയായ പെൺകുട്ടിയുടെ പിതാവിെൻറ മരണത്തിലും കുറ്റവാളിയാണെന്ന് ഡൽഹി കോടതി കണ്ടെത്ത ി. മരണത്തിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റം.
കഴിഞ്ഞയാഴ്ച ഡൽഹി കോടതി മാറ്റിവച്ച വിധി ഇന്ന് പ്രഖ്യാ പിക്കുകയായിരുന്നു. ആകെയുള്ള 11 പ്രതികളിൽ കുൽദീപ് സെൻഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്ന് കോടതി കണ്ടെത് തി. ബലാത്സംഗക്കേസിൽ തെൻറ ശിഷ്ട ജീവിതം സെൻഗാർ ജയിലിൽ ചെലവിടണമെന്ന് വിധി ഉണ്ടായിരുന്നു.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചിരുന്നു. ഏപ്രിൽ മൂന്നിന്, പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിെൻറ ഒരു സഹപ്രവർത്തകനും അവരുടെ ഗ്രാമമായ മഖിയിലേക്ക് മടങ്ങുമ്പോൾ ശശി പ്രതാപ് സിങ് എന്നയാൾ ലിഫ്റ്റ് നിഷേധിക്കുകയും ഇത് വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തതായി അതേ വർഷം ജൂലൈയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
വാക്കേറ്റത്തിനിടെ ശശി പ്രതാപ് സിങ് തെൻറ സുഹൃത്തുക്കളെ വിളിക്കുകയും കുൽദീപ് സെൻഗാറിെൻറ സഹോദരൻ അതുലും മറ്റും സ്ഥലത്തെത്തി ഉന്നാവ് ഇരയുടെ പിതാവിനെയും സഹപ്രവർത്തകനേയും മർദിക്കുകയുമായിരുന്നു. അവർ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. കുൽദീപ് സെൻഗാർ എല്ലായ്പ്പോഴും പൊലീസുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
കുൽദീപ് സെൻഗാർ, അദ്ദേഹത്തിെൻറ സഹോദരൻ അതുൽ, മാഖി പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന അശോക് സിങ് ഭദൗരിയ, എസ്.ഐ കംത പ്രസാദ്, കോൺസ്റ്റബിൾ ആമിർ ഖാൻ എന്നിവർക്കും മറ്റ് ആറു പേർക്കുമെതിരെയാണ് കുറ്റപത്രം ചുമത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സുപ്രീംകോടതി നിർദേശപ്രകാരം കേസ് ഉത്തർപ്രദേശിലെ വിചാരണ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞവർഷം ജൂലൈയിൽ ഉന്നാവ് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ബന്ധുക്കളോടൊപ്പം കാറിൽ പോകുമ്പോൾ ഒരു ട്രക്ക് ഇവരുടെ കാറിലിടിച്ച് പെൺകുട്ടിയുടെ അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
