Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ്​: പ്രതിയുടെ...

ഉന്നാവ്​: പ്രതിയുടെ ഭാര്യയോട് ഒരു കോടി കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഉന്നാവ്​: പ്രതിയുടെ ഭാര്യയോട് ഒരു കോടി കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേർ അറസ്​റ്റിൽ
cancel

ല​ഖ്​​നോ: ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​യാ​യ എം.​എ​ൽ.​എ​യു​ടെ ഭാ​ര്യ​യി​ൽ​നി​ന്ന് ഒ​രു​കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ബി.​ജെ.​പി നേ​താ​വാ​യും സി.​ബി.െ​എ ഉ​ദ്യോ​ഗ​സ്ഥ​നാ​യും എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് എം.​എ​ൽ.​എ കു​ൽ​ദീ​പ് സെ​ൻ​ഗ​റു​ടെ ഭാ​ര്യ​യോ​ട് കേ​സ് ഇ​ല്ലാ​താ​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ലോ​ക്, വി​ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​സ്​​റ്റ​ഡി​യി​ലു​ള്ള എം.​എ​ൽ.​എ​യെ മോ​ചി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹ​ത്തി​​െൻറ ഭാ​ര്യ സം​ഗീ​ത സി​ങ്ങി​നോ​ട് ഇ​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് ദീ​പ​ക് കു​മാ​ർ പ​റ​ഞ്ഞു. 

മേ​യ് അ​ഞ്ചി​നാ​ണ് ബി.​ജെ.​പി നേ​താ​െ​വ​ന്ന് പ​റ​ഞ്ഞ​യാ​ളു​ടെ ആ​ദ്യ ഫോ​ൺ വി​ളി ത​നി​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്ന് സം​ഗീ​ത പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​ദ്യം ഒ​രു​കോ​ടി ചോ​ദി​ച്ച സം​ഘം പി​ന്നീ​ട​ത് 50 ല​ക്ഷ​മാ​ക്കി കു​റ​ച്ചു. അ​ടു​ത്ത ദി​വ​സം സി.​ബി.െ​എ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച​യാ​ൾ പ​ണം മേ​യ് ഏ​ഴി​ന് ല​ഖ്​​നോ​വി​ലെ ഏ​ജ​ൻ​സി ഒാ​ഫി​സി​ലെ​ത്തി​ക്കാ​ൻ പ​റ​ഞ്ഞു. സം​ഗീ​ത പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mpmalayalam newsKuldeep Singh SengarUnnao Rape Case
News Summary - Unnao Rape Case Accused BJP MP Kuldeep Singh Sengar -India News
Next Story