Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹോദര​െൻറ...

സഹോദര​െൻറ സംസ്​കാരത്തിന്​ കുൽദീപ്​ സെങ്കാർ എത്തി

text_fields
bookmark_border
kuldeep
cancel

ഉന്നാവ്​ (യു.പി): ഡൽഹിയിൽ മരിച്ച മനോജ്​ സെങ്കാറി​​െൻറ സംസ്​കാര ചടങ്ങിന്​ ജ്യേഷ്​ഠ സഹോദരനും ഉന്നാവ്​ കേസിലെ മുഖ്യപ്രതിയുമായ ബി.ജെ.പി എം.എൽ.എ കുൽദീപ്​ സെങ്കാർ ഉന്നാവിലെത്തി. 2017ൽ ബാലികയെ ബലാത്സംഗം ചെയ്​ത കേസിൽ ബംഗർമൗ ജയിലി ലായിരുന്ന കുൽദീപിനും മറ്റൊരു സഹോദരൻ അതുൽ സെങ്കാറിനും കോടതി മൂന്നു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

ഉന്നാവ്​ ഇരയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട കേസിൽ കുൽദീപിനൊപ്പം പ്രതിയായിരുന്നു മരിച്ച മനോജ്​ സെങ്കാറും. കേസുകാര്യത്തിനായി ഡൽഹിയിലുണ്ടായിരുന്ന മനോജ്​ ശനിയാഴ്​ച ഹൃദയാഘാതത്തെ തുട​ർന്നാണ്​​ മരിച്ചത്​. പോസ്​റ്റ്​മോർട്ടത്തിനു ശേഷം മൃതദേഹം ഉന്നാവിലെത്തിച്ച്​ നടത്തിയ സംസ്​കാരചടങ്ങിൽ ബി.ജെ.പി എം.പി സാക്ഷി മഹാരാജും പാർട്ടി എം.എൽ.എമാരും പ​ങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paroleindia newsUnnao RapeKuldeep Sengar
News Summary - Unnao rape accused Kuldeep Sengar gets parole for brother's cremation- India news
Next Story