Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ്​ ഇരയുടെ...

ഉന്നാവ്​ ഇരയുടെ പിതാവി​െൻറ കൊല; എം.എൽ.എക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
ഉന്നാവ്​ ഇരയുടെ പിതാവി​െൻറ കൊല; എം.എൽ.എക്കെതിരെ കുറ്റം ചുമത്തി
cancel
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ ഇ​ര​യു​ടെ പി​താ​വി​നെ​ ജ​യി​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ കു​ ൽ​ദീ​പ്​ സെ​ങ്കാ​ർ എം.​എ​ൽ.​എ​ക്കും മ​റ്റ്​ 10പേ​ർ​ക്കു​മെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി. അ​ക്ര​മി​ച്ച​തി ​നും ആ​യു​ധം കൈ​വ​ശം​വെ​ച്ചു​വെ​ന്ന ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​തി​നു​മാ​ണ്​ ജി​ല്ല ജ​ഡ്​​ജി ധ​ർ​മേ​ഷ്​ ശ​ർ​മ കു​റ്റം ചു​മ​ത്തി​യ​ത്.

അ​തേ​സ​മ​യം, ഉ​ന്നാ​വ്​ ഇ​ര​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ 20 കേ​സു​ക​ളി​ൽ ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ യു.​പി സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി നി​ര​സി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ ഇ​വ​ർ​ക്കെ​തി​രാ​യ മ​റ്റ്​ കേ​സു​ക​ളി​ൽ ഇ​ട​പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ ദീ​പ​ക്​ ഗു​പ്​​ത, ബി.​ആ​ർ. ഗ​വാ​യി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. ഉ​ന്നാ​വ്​ കേ​സ്​ സു​പ്രീ​ം​കോ​ട​തി ആ​ഗ​സ്​​റ്റ്​ 19ന്​ ​പ​രി​ഗ​ണി​ക്കും.

യു.​പി ജ​യി​ലി​ലു​ള്ള ഉ​ന്നാ​വ്​ ഇ​ര​യു​ടെ അ​മ്മാ​വ​നെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം തി​ഹാ​ർ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. പു​റ​ത്താ​ക്ക​പ്പെ​ട്ട ബി.​ജെ.​പി എം.​എ​ൽ.​എ കു​ൽ​ദീ​പ്​ സെ​ങ്കാ​റി​​െൻറ സ​ഹോ​ദ​ര​ൻ അ​തു​ൽ സി​ങ്​ ന​ൽ​കി​യ കേ​സി​ലാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ 10 വ​ർ​ഷ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത്. 19 വ​ർ​ഷം മു​മ്പ​ത്തെ കേ​സി​ലാ​ണ്​ ശി​ക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unnao RapeKuldeep Sengar
News Summary - Unnao Rape Accused Kuldeep Sengar Charged With Murder Of Girl's Father
Next Story