കഠ്വ: ഡൽഹി വനിത കമീഷെൻറ നിരാഹാര സമരം ആറാം ദിവസത്തിൽ
text_fieldsന്യൂഡൽഹി: കഠ്വയിൽ എട്ടു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികളെ ആറു മാസത്തിനുള്ളിൽ വധശിക്ഷക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിത കമീഷൻ ചെയർപേഴ്സൻ സ്വാതി മളിവാൾ തുടങ്ങിയ നിരാഹാര സമരം അഞ്ചു ദിവസം പിന്നിട്ടു.
രാജ്ഘട്ടിൽ നടക്കുന്ന നിരാഹാര സമരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങളാണ് ദിവസവും പങ്കുചേരുന്നത്. തിങ്കളാഴ്ച ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ സമരപ്പന്തലിലെത്തി. താൻ രാഷ്ട്രീയക്കാരനായല്ല, പൗരനായാണ് ഇവിടെയെത്തിയതെന്ന് എം.പി പറഞ്ഞു.
ആരോഗ്യം മോശമായതിെന തുടർന്ന് സ്വാതിയെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. ആരോഗ്യസ്ഥിതി വഷളായെന്ന് ഡോക്ടർമാർ അവരെ അറിയിച്ചിട്ടും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
