ഉന്നാവോ ബലാത്സംഗം; ഇരക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്
text_fieldsലക്നോ: ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെനഗർ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിൽ പൊലീസ് ഇരക്കെതിെര എഫ്.െ എ.ആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഒപ്പിടൽ തുടങ്ങിയ കുറ്റങ്ങളാണ് ഇരക്കും മാതാവിനു ം അമ്മാവനുമെതിരെ െപാലീസ് ചുമത്തിയിരിക്കുന്നത്. ഉന്നാവോയിെല മാക്കി പൊലീസാണ് എഫ്.െഎ.ആർ തയാറാക്കിയത്. ബലാത്സംഗക്കേസിൽ എം.എൽ.എക്കൊപ്പം പ്രതികളായ ശഷി സിങ്ങ്, മകൻ ശുഭം സിങ്ങ് എന്നിവർക്ക് വേണ്ടി ശഷി സിങ്ങിെൻറ ഭർത്താവ് ഹരിപാൽ സിങ് കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് നടപടി.
കുൽദീപ് സിങ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കുന്ന െപൺകുട്ടി കാമുകനായ അവാദേശ് തിവാരിയുെമത്ത് കഴിഞ്ഞ വർഷം സെപ്തംബറിൽ ഒളിച്ചോടിയതാണെന്ന് ഹരിപാൽ സിങ് ഹരജിയിൽ ആരോപിക്കുന്നു.
പെൺകുട്ടി തിരികെ വന്നാൽ തെൻറ മകൻ ശുഭം സിങ്ങുമായി വിവാഹം നടത്തിക്കാൻ പെൺകുട്ടിയുടെ കുടുംബം ശഷിയെ നിർബന്ധിച്ചിരുന്നു. അത് തിരസ്കരിച്ചതിന് പ്രതികാരമായാണ് പെൺകുട്ടിയുടെ കുടുംബം തെൻറ ഭാര്യയെയും മകനെയും പ്രതിപ്പട്ടികയിൽ പെടുത്തിയതെന്നാണ് ഹരിപാൽ സിങ്ങിെൻറ ആരോപണം. കൂടാതെ, പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ കുടുംബം വ്യാജരേഖകൾ നിർമിച്ചുവെന്നും അദ്ദേഹം ഹരജിയിൽ ആരോപിക്കുന്നു.
കുൽദീപ് സിങ് സെനഗർ ആണ് യുവതിെയ ബലാത്സംഗം ചെയ്തത്. ഇയാളോടൊപ്പം പ്രതിചേർക്കെപ്പട്ടവരാണ് ശഷി സിങ്ങും ശുഭം സിങ്ങും. ഇവരെ കൂടാതെ എട്ടുപേരും പ്രതിപ്പട്ടികയിലുണ്ട്. 11 പേരും ഏപ്രിൽ മുതൽ ജയിലിലാണ്. ശിഷി സിങ്ങിെൻറ ഭർത്താവ് ഹരിപാൽ സിങ് കോടതിയിൽ നൽകിയ ഹരജിയിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതിയാണ് ഉന്നാവോ പൊലീസിനോട് നിർദേശിച്ചത്. അതനുസരിച്ചാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടിക്കും അമ്മക്കും അമ്മാവനുമെതിരെ മാക്കി പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത്. കേസിൽ അന്വേഷണം ആരംഭിച്ചു.
ഹരിപാലിെൻറ ഹരജി പരിഗണിച്ച കോടതി ഹരജി പ്രകാരം എഫ്.െഎ.ആർ രജിസ്റ്റർ ബചയ്ത് അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
